Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Benny Thomas

ബെ​ന്നി തോ​മ​സ് മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ; നി​യ​മ​ന​ത്തി​ൽ നി​യ​മ​പ​ര​മാ​യ ത​ട​സ​മി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ൽ ബ​ന്ധു​നി​യ​മ​നം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​ദ്യു​ത​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ബെ​ന്നി തോ​മ​സി​നെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് എ​ന്ന മാ​ന​ദ​ണ്ഡ​ത്തി​ല​ല്ലെ​ന്നും അ​ദ്ദേ​ഹം ന​ല്ലൊ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വു​മാ​യ ബെ​ന്നി തോ​മ​സി​നെ മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ പേ​രാ​വൂ​രി​ൽ ത​ന്‍റെ ചീ​ഫ് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് ബെ​ന്നി തോ​മ​സ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ശി​പാ​ർ​ശ ചെ​യ്ത​തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ​കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യ​ട​ക്കം പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ബെ​ന്നി. മാ​തൃ​കാ പൊ​തു​പ്ര​വ​ർ​ത്ത​നാ​യ ബെ​ന്നി​യു​ടെ നി​യ​മ​ന​ത്തി​ൽ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up