x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​വി​കാ​രം എ​തി​രാ​യ​പ്പോ​ൾ ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ചു; ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ


Published: June 8, 2026 11:24 AM IST | Updated: June 8, 2026 11:28 AM IST

തി​രു​വ​ന​ന്ത​പു​രം: സ​ണ്ണി ജോ​സ​ഫി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ. സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ ബെ​ന്നി തോ​മ​സി​നെ സ​ണ്ണി ജോ​സ​ഫ് നി​യ​മി​ച്ച​ത് ഡി​സി​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. എ​ന്നാ​ൽ പൊ​തു​വി​കാ​രം എ​തി​രാ​യ​പ്പോ​ൾ രാ​ജി​വ​ച്ചെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് കാ​ല​ത്തെ ബ​ന്ധു​നി​യ​മ​ന​വു​മാ​യി ഇ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള നേ​താ​വാ​യി​ട്ടു​പോ​ലും വി​മ​ർ​ശ​ന​മു​യ​ർ​ന്ന​പ്പോ​ൾ രാ​ജി വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ നി​ന്നി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം വി​വാ​ദ​ങ്ങ​ളൊ​ഴി​വാ​ക്കാ​നാ​ണ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു. ബെ​ന്നി തോ​മ​സി​ന്‍റെ നി​യ​മ​ന​ത്തി​ൽ നി​യ​മ പ്ര​ശ്ന​മി​ല്ല. സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​ത്. ബെ​ന്നി തോ​മ​സി​നെ​പോ​ലെ ഒ​രാ​ളെ ത​നി​ക്ക് വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണോ രാ​ജി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ചു​മി​ല്ല.

Tags : ap anilkumar benny thomas resignation

Recent News

Corehub Up