തൊടുപുഴ: മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂരില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മഞ്ഞള്ളൂര്‍ സ്വദേശി എം.ജി. ബിനു, കരിമണ്ണൂര്‍ നെയ്യശേരി കോട്ടക്കവല സ്വദേശി ജിബിന്‍ ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിനുവിന്റെ പരിക്ക് സാരമാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. വീഴ്ചയില്‍ ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്.
ഷെറോണ് കള്‍ച്ചറല്‍ സെന്ററിന് മുന്നില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ഷാപ്പുംപടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും ബൈക്കും പരസ്പരം തട്ടിയതിനെത്തുടര്‍ന്ന് ഇടിച്ച് മറിഞ്ഞതായാണ് വിവരം.
റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് വെങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍ വാഹനവകുപ്പും തൊടുപുഴ പൊലിസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.