x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 18, 2026 11:21 PM IST | Updated: November 18, 2026 11:21 PM IST

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ വെ​ങ്ങ​ല്ലൂ​രി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഞ്ഞ​ള്ളൂ​ര്‍ സ്വ​ദേ​ശി എം.​ജി. ബി​നു, ക​രി​മ​ണ്ണൂ​ര്‍ നെ​യ്യ​ശേ​രി കോ​ട്ട​ക്ക​വ​ല സ്വ​ദേ​ശി ജി​ബി​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ബി​നു​വി​ന്‍റെ പ​രി​ക്ക് സാ​ര​മാ​ണെ​ന്ന് തൊ​ടു​പു​ഴ പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ല്‍ ഇ​രു​വ​രു​ടെ​യും ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഷെ​റോ​ണ്‍​ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഷാ​പ്പും​പ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റും ബൈ​ക്കും പ​ര​സ്പ​രം ത​ട്ടി​യ​തി​നെത്തു​ട​ര്‍​ന്ന് ഇ​ടി​ച്ച് മ​റി​ഞ്ഞ​താ​യാ​ണ് വി​വ​രം.
റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് വെ​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും തൊ​ടു​പു​ഴ പൊ​ലിസും സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags : between two-wheelers Nattuvishesham Districtnews

Recent News

Corehub Up