Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharat Petroleum Corporation Limited

അറ്റാദായത്തില്‍ 62 ശതമാനം വര്‍ധന; റിക്കാര്‍ഡ് നേട്ടത്തില്‍ ബിപിസിഎല്‍

കൊ​​​ച്ചി: ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ 7,545 കോ​​​ടി രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ര്‍ഡ് അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ബി​​​പി​​​സി​​​എ​​​ല്‍). മു​​​ന്‍വ​​​ര്‍ഷ​​​ത്തെ സ​​​മാ​​​ന​​​പാ​​​ദ​​​ത്തി​​​ലെ 4,649 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 62 ശ​​​ത​​​മാ​​​ന​​​മാ​​​ണു അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ല്‍ വ​​​ള​​​ര്‍ച്ച.

നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് ഓ​​​ഹ​​​രി​​​യൊ​​​ന്നി​​​ന് 10 രൂ​​​പ ഡി​​​വി​​​ഡ​​​ന്‍റ് ന​​​ല്‍കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി. മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ 1.36 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണു ക​​​മ്പ​​​നി നേ​​​ടി​​​യ​​​ത്. സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തെ മൂ​​​ന്നു പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ആ​​​കെ വ​​​രു​​​മാ​​​നം 3.87 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്.

സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തെ മൂ​​​ന്നു പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 20,111 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മു​​​ന്‍വ​​​ര്‍ഷ​​​ത്തെ സ​​​മാ​​​ന​​​പാ​​​ദ​​​ങ്ങ​​​ളി​​​ലെ 10,061 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 100 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ര്‍ധ​​​ന​​​യു​​​ള്ള​​​ത്. റി​​​ഫൈ​​​ന​​​റി​​​ക​​​ളി​​​ലെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും വ​​​ര്‍ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ന​​​ട​​​ത്തി​​​യ 9.54 മി​​​ല്യ​​​ണ്‍ മെ​​​ട്രി​​​ക് ട​​​ണ്‍ ഉ​​​ത്പാ​​​ദ​​​നം 119 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍ന്ന ശേ​​​ഷി​​​യോ​​​ടെ 10.51 മി​​​ല്യ​​​ണ്‍ മെ​​​ട്രി​​​ക് ട​​​ണ്‍ പ​​​രി​​​ധി​​​യി​​​ലേ​​​ക്കു​​​യ​​​ര്‍ത്താ​​​നും ക​​​മ്പ​​​നി​​​ക്ക് ക​​​ഴി​​​ഞ്ഞു.

ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി വി​​​ല്പ​​​ന 4.76 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 14.07 മെ​​​ട്രി​​​ക് ട​​​ണ്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ്ര​​​വ​​​ര്‍ത്ത​​​ന​​​മി​​​ക​​​വ്, വി​​​പ​​​ണ​​​ന കാ​​​ര്യ​​​ക്ഷ​​​മ​​​ത, വ്യാ​​​പാ​​​ര​​​വ​​​ര്‍ധ​​​ന എ​​​ന്നി​​​വ​​​യി​​​ല്‍ മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കി​​​യു​​​ള്ള ക​​​മ്പ​​​നി​​​യു​​​ടെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു മി​​​ക​​​ച്ച പാ​​​ദ​​​വാ​​​ര്‍ഷി​​​ക റി​​​സ​​​ള്‍ട്ടി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ബി​​​പി​​​സി​​​എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up