കൊച്ചി: നടപ്പ് സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദത്തില്‍ 7,545 കോടി രൂപയുടെ റിക്കാര്‍ഡ് അറ്റാദായം രേഖപ്പെടുത്തി ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍). മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 4,649 കോടി രൂപയെ അപേക്ഷിച്ച് 62 ശതമാനമാണു അറ്റാദായത്തില്‍ വളര്‍ച്ച.
നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 10 രൂപ ഡിവിഡന്റ് നല്‍കാനും തീരുമാനമായി. മൂന്നാം പാദത്തില്‍ 1.36 ലക്ഷം കോടി രൂപയുടെ വരുമാനമാണു കമ്പനി നേടിയത്. സാമ്പത്തികവര്‍ഷത്തെ മൂന്നു പാദങ്ങളിലുമായി ആകെ വരുമാനം 3.87 ലക്ഷം കോടി രൂപയാണ്.
സാമ്പത്തികവര്‍ഷത്തെ മൂന്നു പാദങ്ങളിലുമായി 20,111 കോടി രൂപയുടെ അറ്റാദായമാണു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാനപാദങ്ങളിലെ 10,061 കോടി രൂപയെ അപേക്ഷിച്ച് 100 ശതമാനമാണ് വര്‍ധനയുള്ളത്. റിഫൈനറികളിലെ ഉത്പാദനത്തിലും വര്‍ധന രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ 9.54 മില്യണ്‍ മെട്രിക് ടണ്‍ ഉത്പാദനം 119 ശതമാനം ഉയര്‍ന്ന ശേഷിയോടെ 10.51 മില്യണ്‍ മെട്രിക് ടണ്‍ പരിധിയിലേക്കുയര്ത്താനും കമ്പനിക്ക് കഴിഞ്ഞു.
ആഭ്യന്തരവിപണി വില്പന 4.76 ശതമാനം വര്‍ധിച്ച് 14.07 മെട്രിക് ടണ്‍ രേഖപ്പെടുത്തി. പ്രവര്‍ത്തനമികവ്, വിപണന കാര്യക്ഷമത, വ്യാപാരവര്‍ധന എന്നിവയില്‍ മുന്‍ഗണന നല്‍കിയുള്ള കമ്പനിയുടെ നയപരമായ തീരുമാനങ്ങളാണു മികച്ച പാദവാര്‍ഷിക റിസള്‍ട്ടിനു കാരണമെന്ന് ബിപിസിഎല്‍ അറിയിച്ചു.
Tags : BPCL record profit net profit bharat petroleum corporation limited