Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhaskar Jyoti Mahanta

ആ​സാ​മി​ലെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ രാജിവച്ചു

ഗു​​​​​വാ​​​​​ഹ​​​​​ത്തി: പ്ര​​​​​ശ​​​​​സ്ത ഗാ​​​​​യ​​​​​ക​​​​​ന്‍ സു​​​​​ബീ​​​​​ന്‍ ഗാ​​​​​ര്‍​ഗി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ആ​​​​​സാ​​​​​മി​​​​​ലെ മു​​​​​ഖ്യ വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ (സി​​​​​ഐ​​​​​സി) ഭാ​​​​​സ്‌​​​​​ക​​​​​ര്‍ ജ്യോ​​​​​തി മ​​​​​ഹ​​​​​ന്ത രാ​​​​​ജി​​​​​വ​​​​​ച്ചു.

സു​​​​​ബി​​​​​ന്‍ ഗാ​​​​​ര്‍​ഗി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ ശ്യാം​​​​​കാ​​നു മ​​​​​ഹ​​​​​ന്ത​​​​​യെ ആ​​​​​സാം പോ​​​​​ലീ​​​​​സ് നേ​​​​​ര​​​​​ത്തേ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു.ശ്യാം​​​​​കാ​​​​​നു​​​​​വി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് സ​​​​​ര്‍​ക്കാ​​​​​ര്‍ ന​​​​​ല്‍​കു​​​​​ന്ന ഫ​​​​​ണ്ട് സം​​​​​ബ​​​​​ന്ധി​​​​​ച്ച് വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ക​​​​​മ്മീ​​​​​ഷ​​​​​ന് അ​​​​​പേ​​​​​ക്ഷ ല​​​​​ഭി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് ധാ​​​​​ര്‍​മി​​​​​ക​​​​​ത​​​​​യു​​​​​ടെ പേ​​​​​രി​​​​​ല്‍ രാ​​​​​ജി വ​​​​​യ്ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ഭാ​​​​​സ്‌​​​​​ക​​​​​ര്‍ ജ്യോ​​​​​തി മ​​​​​ഹ​​​​​ന്ത സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ല്‍ കു​​​​​റി​​​​​ച്ചു.

രാ​​​​​ജിക്ക​​​​​ത്ത് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കും ഗ​​​​​വ​​​​​ര്‍​ണ​​​​​ര്‍​ക്കും കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്നും അ​​​​​ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ആ​​​​​സാം പോ​​​​​ലീ​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് വി​​​​​ര​​​​​മി​​​​​ച്ച ശേ​​​​​ഷം 2023 ഏ​​​​​പ്രി​​​​​ല്‍ അ​​​​​ഞ്ചി​​​​​നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം സി​​​​​ഐ​​​​​സി​​​​​യാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​ത്.

സിം​​​​​ഗ​​​​​പ്പൂ​​​​​രി​​​​​ല്‍ വ​​​​​ച്ച് നീ​​ന്തു​​ന്ന​​തി​​നി​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സു​​​​​ബി​​​​​ന്‍ ഗാ​​​​​ര്‍​ഗി​​​​​ന്‍റെ മ​​​​​ര​​​​​ണം. നോ​​​​​ര്‍​ത്ത് ഈ​​​​​സ്റ്റ് ഇ​​​​​ന്ത്യ ഫെ​​​​​സ്റ്റി​​​​​വ​​​​​ലി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സിം​​​​​ഗ​​​​​പ്പൂ​​​​​രി​​​​​ലെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. പ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ സം​​​​​ഘാ​​​​​ട​​​​​ക​​​​​നാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശ്യാം​​​​​കാ​​​​​നു മ​​​​​ഹ​​​​​ന്ത. സു​​​​​ബി​​​​​ന്‍ ഗാ​​​​​ര്‍​ഗി​​​​​ന്‍റെ മ​​​​​ര​​​​​ണം കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന് ആ​​​​​സാം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഹി​​​​​മ​​​​​ന്ത ബി​​​​​ശ്വ ശ​​​​​ര്‍​മ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

Latest News

Corehub Up