ഗുവാഹത്തി: പ്രശസ്ത ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ സഹോദരന് അറസ്റ്റിലായതിനെത്തുടര്‍ന്ന് ആസാമിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ (സിഐസി) ഭാസ്കര്‍ ജ്യോതി മഹന്ത രാജിവച്ചു.
സുബിന് ഗാര്‍ഗിന്റെ മരണത്തില്‍ ശ്യാംകാനു മഹന്തയെ ആസാം പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.ശ്യാംകാനുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഫണ്ട് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം കമ്മീഷന് അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് ധാര്‍മികതയുടെ പേരില്‍ രാജി വയ്ക്കുന്നതെന്ന് ഭാസ്കര്‍ ജ്യോതി മഹന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാജിക്കത്ത് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കൈമാറിയെന്നും അദേഹം വ്യക്തമാക്കി. ആസാം പോലീസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം 2023 ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹം സിഐസിയായി ചുമതലയേറ്റത്.
സിംഗപ്പൂരില്‍ വച്ച് നീന്തുന്നതിനിടെയായിരുന്നു സുബിന് ഗാര്‍ഗിന്റെ മരണം. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. പരിപാടിയുടെ സംഘാടകനാണ് അറസ്റ്റിലായ ശ്യാംകാനു മഹന്ത. സുബിന് ഗാര്‍ഗിന്റെ മരണം കൊലപാതകമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Tags : Assam's Chief Information Commissioner zubeen garg bhaskar jyoti mahanta