Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhavana

ഈ ​രാ​ജ്യ​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്; രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് ഭാ​വ​ന

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ന​ടി ഭാ​വ​ന. ഈ ​രാ​ജ്യ​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​മു​ന്ന​യി​ച്ചാ​ണ് താ​രം ത​ന്‍റെ പ്ര​തി​ഷേ​ധം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ച താ​രം, ക​ണ്ടു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര​യും ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ് ഈ ​കാ​ഴ്ച​ക​ളെ​ന്ന് കു​റി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​ർ രാ​ജ്യ​ദ്രോ​ഹി​ക​ള​ല്ല, മ​റി​ച്ച് ഈ ​നാ​ടി​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച ഭാ​വ​ന, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​ന​ട​പ​ടി​യി​ൽ ല​ജ്ജ തോ​ന്നു​ന്നു​വെ​ന്നും തു​റ​ന്ന​ടി​ച്ചു.

ത​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം ന​ടി ര​മ്യ ന​മ്പീ​ശ​ൻ പ​ങ്കു​വെ​ച്ച പോ​സ്റ്റും ഭാ​വ​ന റീ​ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. "അ​നീ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ഓ​രോ​രു​ത്ത​ർ​ക്കു​മൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു" എ​ന്നാ​യി​രു​ന്നു ര​മ്യ​യു​ടെ പോ​സ്റ്റ്. ച​രി​ത്ര​ത്തി​ൽ യു​വാ​ക്ക​ൾ ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​രു​ടെ അ​പാ​ര​മാ​യ ധൈ​ര്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും, അ​നീ​തി​ക്ക് മു​ന്നി​ൽ ക​ണ്ണ​ട​യ്ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ​യാ​ണ് ലോ​ക​ത്തി​ലെ എ​ല്ലാ വ​ലി​യ മാ​റ്റ​ങ്ങ​ളും ആ​രം​ഭി​ച്ച​തെ​ന്നും ആ ​പോ​സ്റ്റി​ൽ പ​റ​യു​ന്നു​ണ്ട്.

Movies

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഭാ​വ​ന

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക്രി​സ്മ​സ് വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് ന​ടി ഭാ​വ​ന. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ഭാ​വ​ന​യു​ടെ ചി​ത്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് വി​രു​ന്നി​ൽ ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കും മ​ല​യാ​ള​ത്തിന്‍റെ അ​ഭി​മാ​ന​താ​രം ഭാ​വ​ന​യ്ക്കും ഒ​പ്പം എ​ന്ന് കു​റി​ച്ച് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​രു​ന്ന് ന​ട​ന്ന​ത്. വി​രു​ന്നി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍, ക​ര്‍​ദ്ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്‌​ളി​മ്മീ​സ് കാ​തോ​ലി​ക്ക ബാ​വ, സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​രും മ​ന്ത്രി​മാ​രും വി​രു​ന്നി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​ദ്ദേ​ഹം ഗോ​വ​യി​ലാ​ണു​ള്ള​ത്.

ഹ​ണ്ട് എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്ര​മാ​ണ് ഭാ​വ​ന​യു​ടേ​താ​യി റി​ലീ​സ് ചെ​യ്ത അ​വ​സാ​ന മ​ല​യാ​ള ചി​ത്രം. ഈ ​വ​ർ​ഷം ദ് ​ഡോ​ർ എ​ന്നൊ​രു ത​മി​ഴ് ചി​ത്ര​ത്തി​ലും ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. അ​നോ​മി, പി​ങ്ക് നോ​ട്ട്, യു​വ​ർ സി​ൻ​സി​യേ​ർ​ലി റാം ​എ​ന്നീ സി​നി​മ​ക​ളാ​ണ് ഭാ​വ​ന​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

Movies

ഒ​രു വി​ഷ​മം വ​ന്നാ​ൽ ഭ​ർ​ത്താ​വി​നോ​ട് പോ​ലും പ​റ​യി​ല്ല, ക​ത​ക​ട​ച്ച് മു​റി​യി​ലി​രി​ക്കും; ഭാ​വ​ന പ​റ​യു​ന്നു

ത​നി​ക്കൊ​രു വി​ഷ​മം വ​ന്നാ​ൽ അ​ത് മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ഭാ​വ​ന. ഭ​ർ​ത്താ​വ് ന​വീ​നോ​ടോ അ​മ്മ​യോ​ടോ പോ​ലും താ​ൻ സ​ങ്ക​ട​ങ്ങ​ൾ പ​റ​യി​ല്ലെ​ന്നും എ​ന്‍റെ വി​ഷ​മ​ങ്ങ​ൾ കേ​ട്ട് അ​വ​ർ കൂ​ടി സ​ങ്ക​ട​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു

ഗ​ള്‍​ഫ് ട്രീ​റ്റ് യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​വ​ന.

'എ​ന്തെ​ങ്കി​ലും വി​ഷ​മം വ​രു​മ്പോ​ള്‍ ഞാ​ന്‍ എ​ല്ലാ​വ​രി​ല്‍ നി​ന്നും ക​ട്ട് ഓ​ഫ് ചെ​യ്യും. അ​ത് ന​ല്ലൊ​രു സ്വ​ഭാ​വം അ​ല്ല. ഞാ​ന്‍ വി​ഷ​മി​ക്കു​ന്ന​ത് മ​റ്റൊ​രാ​ള്‍ അ​റി​യേ​ണ്ട എ​ന്ന ചി​ന്ത എ​ന്നി​ലു​ണ്ട്. അ​ത് ബ്രേ​ക്ക് ചെ​യ്യാ​ന്‍ എ​നി​ക്കി​തു​വ​രെ പ​റ്റി​യി​ട്ടി​ല്ല. അ​മ്മ​യോ ന​വീ​നോ ഞാ​ന്‍ വി​ഷ​മി​ക്കു​ന്ന​ത് അ​റി​യേ​ണ്ട, ഞാ​ന്‍ വി​ഷ​മി​ക്കു​ന്ന​ത് ക​ണ്ട് അ​വ​ര്‍​ക്ക് വി​ഷ​മ​മാ​ക​രു​തെ​ന്നാ​ണ് ഞാ​ന്‍ ആ​ലോ​ചി​ക്കു​ക.

നീ ​എ​ന്തു​ണ്ടെ​ങ്കി​ലും പ​റ​യ​ണം എ​ന്ന് പ​റ​യു​ന്ന ആ​ള്‍​ക്കാ​രാ​ണെ​ങ്കി​ല്‍ പോ​ലും എ​ന്തോ അ​ങ്ങ​നെ​യാ​ണ്.

എ​ല്ലാ ക​മ്മ്യൂ​ണി​ക്കേ​ഷ​നും ക​ട്ട് ചെ​യ്യും. വാ​ട്‌​സ് ആ​പ്പ് ഒ​ഴി​വാ​ക്കും. എ​ന്‍റെ റൂ​മി​ല്‍ ഒ​റ്റ​യ്ക്ക് ഇ​രി​ക്കും. എ​ന്നി​ട്ട് ഞാ​ന്‍ ത​ന്നെ റി​ക്ക​വ​ര്‍ ആ​കും. ചി​ല​പ്പോ​ള്‍ സ​മ​യ​മെ​ടു​ക്കു​മാ​യി​രി​ക്കും. അ​ല്ലെ​ങ്കി​ല്‍ ഒ​രു ദി​വ​സ​മോ ര​ണ്ട് ദി​വ​സ​മോ മൂ​ന്ന് ദി​വ​സ​മോ ആ​യി​രി​ക്കും.

കു​റേ ക​ഴി​ഞ്ഞ് ഞാ​നി​ങ്ങ​നെ ആ​ലോ​ചി​ച്ച് ക​ര​ഞ്ഞ​ത് കൊ​ണ്ട് എ​ന്താ​ണ് മാ​റാ​ന്‍ പോ​കു​ന്ന​തെ​ന്ന് ചി​ന്തി​ക്കും. പ​ക്ഷെ കു​റേ ക​ര​യു​മ്പോ​ള്‍ ഒ​രു ആ​ശ്വാ​സ​മാ​ണ്.

ഭ​യ​ങ്ക​ര തി​ര​ക്കി​ലാ​യി​രി​ക്കു​മ്പോ​ള്‍ വീ​ട്ടി​ല്‍ പോ​യി കു​റ​ച്ച് നേ​രം ഇ​രി​ക്ക​ണം എ​ന്ന് തോ​ന്നും. വീ​ട്ടി​ല്‍ പോ​യി ഇ​രു​ന്നാ​ല്‍ പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞ് ഞാ​നെ​ന്താ​ണ് ജീ​വി​ത​ത്തി​ല്‍ ചെ​യ്യു​ന്ന​ത്, വെ​റു​തെ വീ​ട്ടി​ലി​രി​ക്കു​ന്നു, ഇ​താ​ണോ ഇ​നി​യെ​ന്‍റെ ലൈ​ഫ് എ​ന്നൊ​ക്കെ​യാ​കും ത​നി​ക്ക് തോ​ന്നു​ക​യെ​ന്നും' ഭാ​വ​ന പ​റ​യു​ന്നു.

Latest News

Corehub Up