ഭാവന, വിദ്യാർഥികളുടെ പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന പോലീസ്
രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി ഭാവന. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യമുന്നയിച്ചാണ് താരം തന്റെ പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഡൽഹി പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച താരം, കണ്ടുനിൽക്കാൻ കഴിയാത്തത്രയും ഹൃദയഭേദകമാണ് ഈ കാഴ്ചകളെന്ന് കുറിച്ചു. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളല്ല, മറിച്ച് ഈ നാടിന്റെ വിദ്യാർഥികളാണെന്ന് ഓർമ്മിപ്പിച്ച ഭാവന, ഭരണകൂടത്തിന്റെ ഈ നടപടിയിൽ ലജ്ജ തോന്നുന്നുവെന്നും തുറന്നടിച്ചു.
തന്റെ നിലപാടുകൾക്കൊപ്പം നടി രമ്യ നമ്പീശൻ പങ്കുവെച്ച പോസ്റ്റും ഭാവന റീഷെയർ ചെയ്തിട്ടുണ്ട്. "അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം ഉറച്ചുനിൽക്കുന്നു" എന്നായിരുന്നു രമ്യയുടെ പോസ്റ്റ്. ചരിത്രത്തിൽ യുവാക്കൾ ഓർമിക്കപ്പെടുന്നത് അവരുടെ അപാരമായ ധൈര്യത്തിന്റെ പേരിലാണെന്നും, അനീതിക്ക് മുന്നിൽ കണ്ണടയ്ക്കാത്ത വിദ്യാർഥികളിലൂടെയാണ് ലോകത്തിലെ എല്ലാ വലിയ മാറ്റങ്ങളും ആരംഭിച്ചതെന്നും ആ പോസ്റ്റിൽ പറയുന്നുണ്ട്.
Tags : Bhavana Actress Bhavana Reaction Delhi Student Protest Bhavana Instagram Post Jantar Mantar Protest NEET Student Agitation Kerala Celebrity Reactions