Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biriyani

Special

ബിരിയാണിക്ക് മുന്നിൽ മലയാളി തോറ്റു പോകും!

 

ഉ​ച്ച​യാ​യാ​ൽ ത​ല​ശ്ശേ​രി​യി​ലെ ആ ​പ​ഴ​യ ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ൽ നീ​ണ്ട ക്യൂ ​ആ​ണ്. കാ​റി​ൽ വ​ന്ന​വ​രും, ബൈ​ക്കി​ൽ വ​ന്ന​വ​രും, ന​ട​ന്ന് വ​ന്ന​വ​രും... എ​ല്ലാ​വ​രും ഒ​രേ കാ​ര്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ൽ​ക്കു​ന്നു. ഒ​രു പ്ലേ​റ്റ് ബി​രി​യാ​ണി​ക്ക് വേ​ണ്ടി. ഉ​ള്ളി​ൽ നി​ന്ന് ചെ​മ്പ് തു​റ​ക്കു​ന്ന ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ വാ​യി​ൽ വെ​ള്ള​മൂ​റും. ആ ​തി​ര​ക്കാ​ണ് ബി​രി​യാ​ണി​യു​ടെ യ​ഥാ​ർ​ത്ഥ വി​ജ​യം.

ബി​രി​യാ​ണി ക​ഴി​ക്കു​ക​യ​ല്ല, ആ​സ്വ​ദി​ക്കു​ക​യാ​ണ്
ആ​ദ്യം ക​ണ്ണ് കൊ​ണ്ട് ക​ഴി​ക്ക​ണം. ആ ​ക​ള​ർ കാ​ണ​ണം. പി​ന്നെ മൂ​ക്കു കൊ​ണ്ട്... ആ ​മ​ണം വ​ലി​ച്ചെ​ടു​ക്ക​ണം.​പി​ന്നെ കു​റ​ച്ച് റൈ​സ് എ​ടു​ത്ത്, ഒ​രു പീ​സ് ഇ​റ​ച്ചി, കു​റ​ച്ച് സ​ലാ​ഡ്... എ​ല്ലാം കൂ​ടെ ഒ​രു​മി​ച്ച് വാ​യി​ൽ വെ​ക്കു​മ്പോ​ൾ...​ആ​ഹ്! അ​താ​ണ് സ്വ​ർ​ഗം.​ഹോ​ട്ട​ലി​ൽ പോ​യി ക​ഴി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന ഒ​രു സു​ഖ​മു​ണ്ട്. കൂ​ട്ടു​കാ​രു​ടെ കൂ​ടെ, ഒ​രു പ്ലേ​റ്റ് ബി​രി​യാ​ണി പ​ങ്കു​വെ​ച്ച്, സാ​ല​ഡ് കൂ​ടെ ഒ​രു പ​പ്പ​ടം , ഒ​രു ലൈം ​സോ​ഡ ... ആ ​കോം​ബോ ത​ന്നെ വേ​റെ ലെ​വ​ൽ.

ബിരിയാണിയുടെ തലസ്ഥാനം!

കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ബിരിയാണിയാണ്. കോഴിക്കോടൻ ബിരിയാണി എന്ന് പറഞ്ഞാൽ അത് വെറും ബിരിയാണിയല്ല, അത് ഒരു ചരിത്രമാണ്.കൈമ അരിയുടെ മൃദുത്വം, നല്ല നെയ്യിന്‍റെ മണം, ചെറിയ ഉള്ളിയുടെ രുചി, പിന്നെ നന്നായി വെന്ത ഇറച്ചി... എല്ലാം കൂടെ ചേർന്നാൽ അതാണ് കോഴിക്കോടൻ ബിരിയാണി.
കോഴിക്കോട് ബീച്ചിൽ പോയി, കാറ്റ് കൊണ്ട്, ചൂടോടെ ഒരു പ്ലേറ്റ് ബിരിയാണി കഴിക്കുന്ന സുഖം... അത് ഒന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. മിഠായിത്തെരുവിൽ നടന്ന്, പഴയ ഹോട്ടലിൽ കയറി, "ഒരു ദം ബിരിയാണി" എന്ന് പറഞ്ഞ് കഴിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ എവിടെയും കിട്ടില്ല.കോഴിക്കോടുകാർ പറയും, "ഞങ്ങളുടെ ബിരിയാണി കഴിക്കാത്തവൻ, ബിരിയാണി കഴിച്ചിട്ടില്ല" എന്ന്. അത് വെറും അഹങ്കാരമല്ല, സത്യമാണ്!

ത​ല​ശ്ശേ​രി​യോ, മ​ല​ബാ​റോ, കോ​ട്ട​യ​മോ, കൊ​ല്ല​മോ?
മ​ല​യാ​ളി​ക്ക് ബിരിയാണി ​കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല.​ചി​ല​ർ പ​റ​യും ത​ല​ശ്ശേ​രി​യാ​ണ് ബെ​സ്റ്റ് എ​ന്ന്. കൈ​മ അ​രി​യു​ടെ മൃ​ദു​ത്വം, ആ ​ച​ന്ത​മു​ള്ള ക​ള​ർ.​മ​റ്റ് ചി​ല​ർ പ​റ​യും മ​ല​ബാ​ർ ദം ​ആ​ണ് കി​ങ് എ​ന്ന്. ചെ​മ്പി​ൽ അ​ട​ച്ച്, ദം ​ചെ​യ്ത് എ​ടു​ക്കു​മ്പോ​ഴു​ള്ള ആ ​രു​ചി.​പി​ന്നെ തി​രു​വ​ന​ന്ത​പു​രം​കാ​രു​ണ്ട്. ബ​സ്മ​തി അ​രി, കു​റ​ച്ച് എ​രി​വ് കൂ​ടു​ത​ൽ... അ​തും കി​ടി​ല​ൻ.

കോ​ട്ട​യം മ​റ​ക്കാ​ൻ പ​റ്റു​മോ?
കോ​ട്ട​യ​ത്തി​ന്‍റ ബി​രി​യാ​ണി​ക്ക് ഒ​രു പ്ര​ത്യേ​ക രു​ചി​യാ​ണ്. ന​ല്ല മ​സാ​ല ചേ​ർ​ന്ന, കു​റ​ച്ച് ചൂ​ടോ​ടെ, ഇ​റ​ച്ചി ന​ന്നാ​യി വെ​ന്ത്, ചോ​റി​ൽ മ​സാ​ല പി​ടി​ച്ച ആ ​ബി​രി​യാ​ണി,കൂടെ ഒരു മുട്ടയും... കോ​ട്ട​യ​ത്ത് പോ​യി ബി​രി​യാ​ണി ക​ഴി​ക്കാ​തെ മ​ട​ങ്ങി​യാ​ൽ യാ​ത്ര പൂ​ർ​ണ​മാ​കി​ല്ല​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. കോ​ട്ട​യ​ത്തെ പ​ഴ​യ ഹോ​ട്ട​ലു​ക​ളി​ലെ ആ ​രു​ചി, ഇ​ന്നും ആ​ളു​ക​ൾ തേ​ടി വ​രു​ന്ന​ത് വെ​റു​തെ​യ​ല്ല.
കൊ​ല്ല​ത്തി​ന്‍റെ രു​ചി വേ​റെ​യാ​ണ്!

കൊ​ല്ലം​കാ​ർ​ക്ക് ബി​രി​യാ​ണി എ​ന്നാ​ൽ വെ​റും ചോ​റും ഇ​റ​ച്ചി​യു​മ​ല്ല. ന​ല്ല മ​സാ​ല കു​റ​ച്ച് കൂ​ടു​ത​ൽ, ന​ല്ല എ​രി​വ്, പി​ന്നെ ചൂ​ടോ​ടെ വി​ള​മ്പു​മ്പോ​ൾ കി​ട്ടു​ന്ന ആ ​മ​ണം... കൊ​ല്ല​ത്തെ ത​ട്ടു​ക​ട​ക​ളി​ലും പ​ഴ​യ ഹോ​ട്ട​ലു​ക​ളി​ലും കി​ട്ടു​ന്ന ആ ​ബി​രി​യാ​ണി ക​ഴി​ച്ച​വ​ർ​ക്ക് അ​റി​യാം, അ​തി​ന്‍റ രു​ചി മ​റ്റെ​വി​ടെ​യും കി​ട്ടി​ല്ലെ​ന്ന്. കൊ​ല്ല​ത്ത് വ​ന്നി​ട്ട് ബി​രി​യാ​ണി ക​ഴി​ക്കാ​തെ പോ​യാ​ൽ, പി​ന്നെ കൊ​ല്ല​ത്ത് വ​ന്നി​ട്ട് എ​ന്ത് കാ​ര്യം?

ബി​രി​യാ​ണി ഓ​ർ​മ്മ​ക​ൾ

പ്ര​വാ​സി​ക്ക് ,ബി​രി​യാ​ണി എ​ന്നാ​ൽ നാ​ടാ​ണ്. നാ​ട്ടി​ൽ നി​ന്ന് വ​രു​മ്പോ​ൾ ആ​ദ്യം ക​ഴി​ക്കു​ന്ന​ത് ബി​രി​യാ​ണി. തി​രി​ച്ച് പോ​കു​മ്പോ​ൾ അ​വ​സാ​നം ക​ഴി​ക്കു​ന്ന​തും ബി​രി​യാ​ണി.​പെ​രു​ന്നാ​ളി​ന്, ക​ല്യാ​ണ​ത്തി​ന്, പി​റ​ന്നാ​ളി​ന്... എ​ല്ലാ​ത്തി​നും ബി​രി​യാ​ണി ത​ന്നെ.ഓരോ നാടിനും ഓരോ രുചിയാണ്.

അ​രി​വി​ല കൂ​ടി​യാ​ലും, കാ​ശ് കൂടി​യാ​ലും മ​ല​യാ​ളി ബി​രി​യാ​ണി വി​ടി​ല്ല. "വി​ല കൂ​ടി​യ​തു​കൊ​ണ്ട് ഇ​ന്ന് ബി​രി​യാ​ണി വേ​ണ്ട" എ​ന്ന് പ​റ​യി​ല്ല , പ​ക​രം പ​റ​യും, "ഈ ​മാ​സം വേ​റെ എ​ന്തെ​ങ്കി​ലും ഒ​ഴി​വാ​ക്കാം, പ​ക്ഷേ ബി​രി​യാ​ണി ഒ​ഴി​വാ​ക്കി​ല്ല" എ​ന്ന്.​കാ​ര​ണം ബി​രി​യാ​ണി വെ​റും ഭ​ക്ഷ​ണ​മ​ല്ല. അ​ത് ഒ​രു ശീ​ല​മാ​ണ്, ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത ശീ​ലം.

ബി​രി​യാ​ണി ക​ഴി​ച്ച് എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ വ​യ​റും മ​ന​സും ഒ​രു​പോ​ലെ നി​റ​യും .അ​താ​ണ് മ​ല​യാ​ളി​യും ബി​രി​യാ​ണി​യും ത​മ്മി​ലു​ള്ള പ്ര​ണ​യം. ഒ​രി​ക്ക​ലും തീ​രാ​ത്ത, ഒ​രി​ക്ക​ലും മ​ടു​ക്കാ​ത്ത പ്ര​ണ​യം.

Latest News

Corehub Up