Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birmingham

Europe

സ​മീ​ക്ഷ യു​കെ​യു​ടെ ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​രം ഒ​ക്‌​ടോ​ബ​ർ 18ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ

ബ​ർ​മിം​ഗ്ഹാം: സ​മീ​ക്ഷ യു​കെ​യു​ടെ നാ​ലാ​മ​ത് ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​രം ഈ ​വ​ർ​ഷം ബ​ർ​മിം​ഗ്ഹാ​മി​ലെ ടി​പ്ട്ടൊ​ൺ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ വ​ച്ച് ഒ​ക്ടോ​ബ​ർ 18നു ​ന​ട​ക്കും. യു​കെ​യി​ലെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ്ര​ഥ​മ സ്ഥാ​ന​ത്തു​ള്ള ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ യു​കെ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ​ല്ലാം ത​ന്നെ അ​ണി​നി​ര​ക്കും.

ഒ​ന്നാ​മ​തെ​ത്തു​ന്ന​വ​ർ​ക്ക് സ​മീ​ക്ഷ​യു​ടെ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ്ഥി​രം ട്രോ​ഫി​യും 1504 പൗ​ണ്ടും അ​ട​ങ്ങു​ന്ന സ​മ്മാ​നം ല​ഭി​ക്കും. 704 പൗ​ണ്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് 304 പൗ​ണ്ടും 204 പൗ​ണ്ടും ല​ഭി​ക്കും.

അ​ഞ്ച് മു​ത​ല്‍ എ​ട്ട് സ്ഥാ​നം വ​രെ​യു​ള്ള​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 104 പൗ​ണ്ടാ​ണ് ല​ഭി​ക്കു​ക. ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​ന​ത്തു​ക​യ്ക്ക് പു​റ​മെ ട്രോ​ഫി​ക​ളും കൈ​മാ​റും.

ഈ ​സ​മ്മാ​ന​ങ്ങ​ൾ​ക്കു പു​റ​മെ Fair play അ​വാ​ർ​ഡ് 104 പൗ​ണ്ട്, Upcoming Team അ​വാ​ർ​ഡ് 104 പൗ​ണ്ട്, വ്യ​ക്തി​ഗ​ത മി​ക​വി​ന​ള്ള അം​ഗീ​കാ​ര​മാ​യി Best puller, Best Front,Best Back എ​ന്നീ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

യു​കെ​യി​ലെ മ​ല​യാ​ളി കാ​യി​ക​രം​ഗ​ത്ത് ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​ന് കൂ​ടി തു​ട​ക്ക​മാ​കു​ക​യാ​ണ്. Sameeksha UK സം​ഘ​ടി​പ്പി​ക്കു​ന്ന All UK Women’s Tug of War Tournament ഉം ​ഈ വേ​ദി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​നി​ത​ക​ളു​ടെ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കും സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ൾ​ക്കും സാ​ക്ഷി​യാ​കും.

വ​നി​ത​ക​ളു​ടെ മ​ത്സ​രം സ​മീ​ക്ഷ യു​കെ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. വി​ജ​യി​ക​ൾ​ക്കാ​യി £501, £201, £101, £101 എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Life Line Protect Mortgage & Insurance ആ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും മി​ക​ച്ചു​നി​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഈ ​വ​ർ​ഷ​വും മി​ക​ച്ച അ​നു​ഭ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യും വി​വി​ധ ക​മ്മ​റ്റി​ക​ളും രൂ​പി​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ​മീ​ക്ഷ UK നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം അ​ൽ യാ​സി​ർ സാ​ദി​ഖ് ആ​ണ് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ, സ​മീ​ക്ഷ UK നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജി ഷാ​ജി സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​റും നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി​ജു സൈ​മ​ൺ ജോ​യി​ന്‍റ് ക​ൺ​വീ​ന​റും ആ​ണ്.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ​ക്കും സ​മീ​ക്ഷ യു​കെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷാ​ജു സി. ​ബേ​ബി (07856493330), ദീ​പ്‌​തി ലൈ​ജു (07810229426), അ​ൽ യാ​സി​ർ സാ​ദി​ഖ് (07774476565) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പെ​ടു​ക.

ഈ ​മ​ത്സ​രം ഒ​രു വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​ന്ന​തി​ന് ഏ​വ​രെ​യും ബ​ർ​മിം​ഗ്ഹാ​മി​ലെ ടി​പ്ട്ടൊ​ൺ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ആ​ധ്യാ​ത്മി​ക​ത​യെ​ക്കു​റി​ച്ചു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ശ​നി​യാ​ഴ്ച

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ആ​ധ്യാ​ത്മി​ക​ത വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ആ​ധ്യാ​ത്മി​ക​ത വ​ർ​ഷ കു​ടും​ബ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ (ഉ​ർ​ഹ 2025) ഫൈ​ന​ൽ മ​ത്സ​രം ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ ഹാ​ളി​ൽ ന​ട​ക്കും.

മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 3000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 2000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ല​ഭി​ക്കും.

നാ​ലാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 250 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും അ​ഞ്ചാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 150 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ആ​റാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 100 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും.

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന 47 ടീ​മു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക എ​ഴു​ത്തു മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന ആ​റ് ടീ​മു​ക​ളാ​ണ് ലൈ​വ് ആ​യി ന​ട​ക്കു​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ലി​വ​ർ​പൂ​ൾ സ​മാ​ധാ​ന രാ​ജ്ഞി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജെ​യിം​സ് കോ​ഴി​മ​ല, ആ​ധ്യാ​ത്മി​ക​ത വ​ർ​ഷാ​ച​ര​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

റീ​ജ​ണ​ൽ ത​ല​ത്തി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ടീ​മു​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​റ്റ​വും കൂ​ടു​ത​ൽ ടീ​മു​ക​ളെ റീ​ജി​യ​ൽ ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച ഇ​ട​വ​ക - മി​ഷ​നു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ആ​ധ്യാ​ത്മി​ക​ത വ​ർ​ഷ​ത്തി​ൽ വി​ശ്വാ​സി​ക​ൾ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പൗ​ര​സ്ത്യ സു​റി​യാ​നി ആ​ധ്യാ​ത്മി​ക​ത​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​ക്കി​ട്ടി​യ വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ആ​ധ്യാ​ത്മി​ക​ത​യെ​ക്കു​റി​ച്ചു​ള്ള എ​പ്പാ​ർ​ക്കി​യ​ൽ കു​ടും​ബ ക്വി​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഈ ​മ​ത്സ​ര​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക​ളാ​കു​ക​യും ചെ​യ്ത എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും രൂ​പ​താ ത​ല​ത്തി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്യു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ന്‍റെ ലൈ​വ് സം​പ്രേ​ക്ഷ​ണം രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക യു​ട്യൂ​ബ്, സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യും. ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ലൈ​വ് ടെ​ലി​കാ​സ്റ്റ് രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക യു​ട്യൂ​ബ് ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

രൂ​പ​താ ത​ല മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യാ​താ​യി പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു അ​റി​യി​ച്ചു.

ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ലൈ​വ് ടെ​ലി​കാ​സ്റ്റ് താ​ഴെ കാ​ണു​ന്ന രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക യുട്യൂ​ബ് ചാ​ന​ലി​ല്‍ കൂ​ടി സം​പ്രേ​ഷ​ണം​ചെ​യ്യും.

Latest News

Corehub Up