District News
പിറവം: പിറവം പോരാട്ട ചൂടിലേക്കടുക്കുന്പോൾ മണ്ഡലം നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബും എതിരിടാൻ എൽഡിഎഫ് സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ സാബു കെ. ജേക്കബും പ്രചാരണ രംഗത്ത് സജീവമായി.
യുഡിഎഫിനൊപ്പം നിന്നിട്ടുള്ള പിറവത്ത് ഏറെ ആത്മവിശ്വാസത്തോടെയാണ് അനൂപ് ജേക്കബ് മൂന്നാം അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലുണ്ടായ വിജയം യുഡിഎഫിന് നൂറു ശതമാനവും പ്രതീക്ഷയാണ്.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ പിറവം സീറ്റിൽ സാബു കെ. ജേക്കബ് സ്ഥാനാർഥിയായത് ശ്രദ്ധേയമാണ്. പിറവം പഞ്ചായത്ത് പ്രസിഡന്റും പിന്നീട് നഗരസഭയായപ്പോൾ ചെയർപേഴ്സണുമായിരുന്ന കോൺഗ്രസുകാരനായിരുന്ന സാബു കെ. ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥിയായി വന്നിരിക്കുകയാണ്. അനൂപ് ജേക്കബ് എംഎൽഎയുമായുള്ള പ്രശ്നങ്ങളാലാണ് താൻ യുഡിഎഫ് വിട്ടതെന്ന് സാബു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അനൂപ് ജേക്കബ്
അനൂപ് ജേക്കബ് ഇന്നലെ നിയോജകമണ്ഡലം അതിർത്തിയായ തിരുവാങ്കുളം, ചോറ്റാനിക്കര മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. നാളെയാണ് അനൂപ് ജേക്കബ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
മേഖലയിൽ ധ്രുതഗതിയിൽ ഓട്ട പ്രദക്ഷി ണത്തിന് തുടക്കമിട്ട അനൂപ് വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് സൗഹൃദം പുതുക്കി.
റോഡ് ഷോയുമായി സാബു കെ. ജേക്കബ്
റോഡ് ഷോയുമായി ജന്മനാടായ പിറവത്ത് പ്രചാരണം കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബ്. പിറവത്ത് ഐബി ജംഗ്ഷനിൽ നിന്നുമാരംഭിച്ച റോഡ് ഷോയിൽ പാർട്ടി പ്രവർത്തകരും വിവിധ മേഖലയിലെ തൊഴിലാളി പ്രവർത്തകരും പങ്കെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് കുമാറാണ് നേതൃത്വം നൽകിയത്. ഇന്നു രാവിലെ പത്തിന് കൂത്താട്ടുകുളം നഗരത്തിൽ റോഡ് ഷോ നടക്കും. രാമപുരം കവലയിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.
International
ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.
മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.
തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.
ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.