Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp Minister

എ​ൻ​ജി​നീ​യ​റു​ടെ ദേ​ഹ​ത്ത് ചെ​ളി​വാ​രി​യെ​റി​ഞ്ഞ കേ​സ്; ബി​ജെ​പി മ​ന്ത്രി​ക്ക് ത​ട​വു​ശി​ക്ഷ

മും​ബൈ: ദേ​ശീ​യ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ദേ​ഹ​ത്ത് ചെ​ളി​വാ​രി​യെ​റി​ഞ്ഞ കേ​സി​ൽ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി നി​തേ​ഷ് റാ​ണെ​യ്ക്ക് ഒ​രു മാ​സം ത​ട​വു​ശി​ക്ഷ. നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ന്ധു​ദു​ർ​ഗി​ലെ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2019ൽ ​ദേ​ശീ​യ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നു​നേ​രെ ചെ​ളി എ​റി​ഞ്ഞെ​ന്നാ​ണ് കേ​സ്. മും​ബൈ-​ഗോ​വ ഹൈ​വേ​യു​ടെ മോ​ശം സ്ഥി​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ന്ന സ​മ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ൻ​എ​ച്ച്എ​ഐ എ​ൻ​ജി​നീ​യ​ർ പ്ര​കാ​ശ് ഷെ​ഡേ​ക്ക​റി​ന്‍റെ ദേ​ഹ​ത്തേ​ക്ക് നി​തീ​ഷ് റാ​ണ ചെ​ളി വാ​രി​യെ​റി​യു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ട​തി ഇ​ത്ത​രം പ്ര​വ​ണ​ത നി​യ​ന്ത്രി​ക്കേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​ഞ്ഞു. ക​ലാ​പ​മു​ണ്ടാ​ക്ക​ൽ, പൊ​തു​പ്ര​വ​ർ​ത്ത​ക​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 30 പേ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ ക​ട​മ​ക​ൾ അ​ന്ത​സോ​ടെ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ നി​തേ​ഷ് റാ​ണ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യാ​യി​രു​ന്നു.

Latest News

Corehub Up