Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blm Financial Fraud Case

ബി​എ​ൽ​എം സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; 103 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ഇ​ഡി മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: സാ​മ്പ​ത്തി​ക തി​രി​മ​റി കേ​സി​ൽ ബി​എ​ൽ​എ​മ്മി​ന്‍റെ 103 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മ​ര​വി​പ്പി​ച്ചു. ശ​ത​കോ​ടി​ക​ളു​ടെ ത​ട്ടി​പ്പാ​ണ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ ന​ട​ത്തി​യ​തെ​ന്നും കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്രേം​കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ഇ​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം. ഹൗ​സിം​ഗ് സൊ​സൈ​റ്റി വ​ഴി ശേ​ഖ​രി​ച്ച നി​ക്ഷേ​പ​ത്തു​ക ച​ട്ട​വി​രു​ദ്ധ​മാ​യി സ്വ​ന്തം പേ​രി​ലും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലും പ്രേം​കു​മാ​ർ വ​ക​മാ​റ്റി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 

ബി​എ​ൽ​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി പ്രേം​കു​മാ​റും കൂ​ട്ടാ​ളി​ക​ളും 320 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യും ഇ​ഡി വ്യ​ക്ത​മാ​ക്കി. സ്ഥാ​പ​ന​ത്തി​ന്‍റെ ആ​സ്തി​ക​ൾ പ​ണ​യം വെ​ച്ചും നി​ക്ഷേ​പ​ത്തു​ക വ​ക​മാ​റ്റി​യും വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​താ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ വ​ൻ​തോ​തി​ൽ ഭൂ​മി​യും മ​റ്റ് സ്വ​ത്തു​ക്ക​ളും വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നൂ​റു​ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ഥ വ്യാ​പ്തി വ്യ​ക്ത​മാ​കൂ​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

Latest News

Corehub Up