Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boiling Oil

America

ഡെ​ട്രോ​യി​റ്റി​ൽ റ​സ്റ്റോ​റ​ന്റ് ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു, വ​യ​റ്റി​ൽ കു​ത്തി; സ​ഹോ​ദ​രി​മാ​ർ അ​റ​സ്റ്റി​ൽ

ഡി​ട്രോ​യി​റ്റ്: ഭ​ക്ഷ​ണ സാ​ധ​നം തെ​റ്റാ​യി ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ 23-കാ​രി​യാ​യ റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദിക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​രി​മാ​ർ അ​റ​സ്റ്റി​ൽ. ബ്രി​യാ​ന ലോ​ങ് (29), കി​രി​യാ​ന്ന ലോ​ങ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ക്ര​മം ന​ട​ക്കു​മ്പോ​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ബ്രി​യാ​ന ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

ഭ​ക്ഷ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ കൗ​ണ്ട​റി​ന് പി​ന്നി‌​ലേ​ക്ക് എ​ത്തി​യ സ​ഹോ​ദ​രി​മാ​ർ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ പാ​ത്ര​ങ്ങ​ൾ വ​ലി​ചെ​റി​യു​ക​യും ത​ല​യി​ലേ​ക്ക് തി​ള​ച്ച എ​ണ്ണ​യൊ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യെ വ​യ​റ്റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി.

സം​ഭ​വ​ത്തി​ന് ശേ​ഷം കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​രെ പോലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് നാ​ല് ദി​വ​സം മു​ൻ​പ് ബ്രി​യാ​ന ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ, കോ​ട​തി ഇ​രു​വ​ർ​ക്കും ജാ​മ്യം നി​ഷേ​ധി​ച്ചു ജ​യി​ലി​ല​ട​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. റ​സ്റ്റോ​റന്‍റ് ജീ​വ​ന​ക്കാ​രി​യാ​ണ് ആ​ദ്യം പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

Latest News

Corehub Up