Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bottle

ദേഹത്ത് അനാവശ്യമായി മുട്ടി; ചോദ്യം ചെയ്ത യുവാവിന് നേരെ കുപ്പിച്ചില്ലു കൊണ്ട് ആക്രമണം

കൊച്ചി: ദേഹത്ത് അനാവശ്യമായി മുട്ടിയ ആളെ ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം. മുഖത്ത് ജ്യൂസ് ഒഴിക്കുകയും ഗ്ലാസ് പൊട്ടിയ ചില്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തതായി പരാതി.

പുതുവൈപ്പ് പുത്തന്‍വീട്ടില്‍ ശ്യാംരത്തിനെ (47) ആണ് ആക്രമിച്ചത്. ആക്രമണത്തിനിടെ ഒഴിഞ്ഞു മാറിയതിനാല്‍ കുപ്പിച്ചില്ല് കൊണ്ട് മൂക്കിന് മാത്രമാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പുതുവൈപ്പ് ജംഗ്ഷനില്‍ ഒരു ജ്യൂസ് കടയുടെ മുമ്പില്‍ വച്ചായിരുന്നു സംഭവം. ശ്യാംരത്ത് ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസ് എടുത്തു.

Latest News

Corehub Up