Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boycotts

വി​മ​ത തൃ​ണ​മൂ​ൽ എം​പി​മാ​രെ ക്ഷ​ണി​ച്ചു;സ​ർ​വ​ക​ക്ഷി​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലേ​ക്കു വി​മ​ത തൃ​ണ​മൂ​ൽ എം​പി​രെ ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം​ യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി ഇ​റ​ങ്ങി​പ്പോ​യി . തൃ​ണ​മൂ​ലി​ന്‍റെ വി​മ​ത എം​പി​മാ​ർ ല​യി​ച്ച നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​പി​ഐ) എ​ന്ന ക​ക്ഷി​യെ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ 20 വി​മ​ത എം​പി​മാ​ർ​ക്ക് ലോ​ക്സ​ഭ​യി​ൽ പ്ര​ത്യേ​ക ഇ​രി​പ്പി​ടം ന​ൽ​കു​ന്ന​തി​നു ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എം​പി​മാ​രു​ടെ എ​ൻ​സി​പി​ഐ​യി​ലു​ള്ള ല​യ​നം ഇ​പ്പോ​ഴും പ​രി​ഗ​ണ​നാ​വി​ഷ​യ​മാ​ണ്.

പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലി​ല്ലെ​ന്നും തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത പ്ര​തി​പ​ക്ഷ​ക​ക്ഷി​യെ എ​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ വി​ളി​ച്ചു​കൂ​ട്ടു​ന്ന ഒ​രു ഔ​ദ്യോ​ഗി​ക സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷം ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൻ​സി​പി​ഐ ലോ​ക്സ​ഭാ സ്പീ​ക്ക​റോ​ട് അം​ഗീ​കാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നു​മാ​ണ് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.

വർഷകാല സമ്മേളനം ഇന്നുമുതൽ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ കൂ​റു​മാ​റ്റ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് ആ​രം​ഭം.

അ​യോ​ധ്യ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ സം​ഭാ​വ​ന​ത്ത​ട്ടി​പ്പ്, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ, ഇ20 ​വി​വാ​ദം, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര കൃ​ഷി​സ​ഹ​മ​ന്ത്രി​യും പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ, സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ക​സ്റ്റ​ഡി, വി​ല​ക്ക​യ​റ്റം, വി​ദേ​ശ​ന​യ​ത്തി​ലെ വീ​ഴ്ച തു​ട​ങ്ങി​യ ഒ​രു വ​ലി​യ ആ​യു​ധ​ശേ​ഖ​ര​വു​മാ​യി സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ശ്ര​മി​ക്കു​ക. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മം (എ​ഫ്സി​ആ​ർ​എ), ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ബി​ൽ തു​ട​ങ്ങി​യ വി​വാ​ദ സ്വ​ഭാ​വ​മു​ള്ള ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​വും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​രോ​ധം.

പു​തി​യ പ്ര​തി​പ​ക്ഷ സ​മ​വാ​ക്യം

ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്നിൽ ര​ണ്ടു ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​നാ​യി ശ്ര​മി​ക്കു​ന്ന എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഇ​തി​നോ​ട​കം പ്ര​തി​പ​ക്ഷ നി​ര​യി​ൽ​നി​ന്ന് എം​പി​മാ​രെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ മൂ​ന്നി​ൽ ര​ണ്ട് രാ​ജ്യ​സ​ഭാ എം​പി​മാ​രെ ത​ങ്ങ​ളു​ടെ കൂ​ടാ​ര​ത്തി​ലേ​ക്കെ​ത്തി​ച്ച ബി​ജെ​പി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 20 എം​പി​മാ​രെ​യും ശി​വ​സേ​ന (ഉ​ദ്ധ​വ്) വി​ഭാ​ഗ​ത്തി​ന്‍റെ ആ​റ് എം​പി​മാ​രെ​യും അ​ത​ത് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് പി​ള​ർ​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നോ​ടൊ​പ്പം വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ മു​ന്ന​ണി​യി​ൽ​നി​ന്ന് ഡി​എം​കെ​യും എ​ൻ​സി​പി (ശ​ര​ദ്) വി​ഭാ​ഗ​വും അ​ക​ലം പാ​ലി​ക്കു​ന്ന​തും പ്ര​തി​പ​ക്ഷ​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സി​നോ​ട് എ​തി​ർ​പ്പ് വ്യ​ക്ത​മാ​ക്കി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ത്യേ​ക ഇ​രി​പ്പി​ടം ചോ​ദി​ച്ച ഡി​എം​കെ​ക്ക് ലോ​ക്സ​ഭാ സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ൺ​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​പി​ഐ) എ​ന്ന പാ​ർ​ട്ടി​യി​ൽ ല​യി​ച്ച 20 തൃ​ണ​മൂ​ൽ എം​പി​മാ​രും ലോ​ക്സ​ഭ​യി​ൽ പ്ര​ത്യേ​ക ഇ​രി​പ്പി​ട​ത്തി​ലാ​യി​രി​ക്കും ഇ​നി.

നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ 131-ാം ഭേ​ദ​ഗ​ദ​തി ബി​ൽ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കി​ല്ലെ​ങ്കി​ലും സ​മ്മേ​ള​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ​ർ​ക്കാ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

എ​ഫ്സി​ആ​ർ​എ ബി​ല്ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷാ അ​ധി​ഷ്ഠാ​ൻ ബി​ല്ലും വീ​ണ്ടും പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന​ത് ബ​ഹ​ള​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്നു​റ​പ്പാ​ണ്. ഇ​തി​നോ​ടൊ​പ്പം ആ​ദാ​യ​നി​കു​തി ഭേ​ദ​ഗ​തി ബി​ൽ, ജ​ന​ന- മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ഭേ​ദ​ഗ​തി ബി​ൽ, എം​എ​സ്എം​ഇ വി​ക​സ​ന ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ​യും സ​ർ​ക്കാ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ഇ​ന്നു​ത​ന്നെ ദേ​ശീ​യ ഗാ​ന​മാ​യ ജ​ന​ഗ​ണ​മ​ന​യ്ക്കു ല​ഭി​ക്കു​ന്ന അ​തേ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ദേ​ശീ​യ ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തി​നു ന​ൽ​കു​ന്ന ബി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. പു​തി​യ നി​യ​മ​പ്ര​കാ​രം ഏ​തെ​ങ്കി​ലു​മൊ​രു വ്യ​ക്തി വ​ന്ദേ​മാ​ത​ര​ത്തെ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ച്ചാ​ലോ ദേ​ശീ​യ​ഗീ​തം പാ​ടു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തി​യാ​ലോ മൂ​ന്ന് വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

Latest News

Corehub Up