Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brave

ധീ​ര​ന്മാ​ർ​ക്ക് റെ​യി​ല്‍​വേ​യു​ടെ ആ​ദ​രം; മെ​ഡ​ല്‍ നേ​ടി​യ സൈ​നി​ക​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തി​​​നാ​​​യി ധീ​​​ര​​​ത​​​യ്ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ള്‍ നേ​​​ടി​​​യ സൈ​​​നി​​​ക​​​ര്‍​ക്ക് ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ റെ​​​യി​​​ല്‍​വേ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ച് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സേ​​​ന മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്കു​​​മാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ഒ​​​രാ​​​ള്‍​ക്ക് കൂ​​​ടി സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍, അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കോ പ​​​ങ്കാ​​​ളി​​​ക്കോ ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്. സ്വീ​​​ക​​​ര്‍​ത്താ​​​വ് മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്ക് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കൂ. പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്ക് പു​​​ന​​​ര്‍​വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​ത് വ​​​രെ​​​യാ​​​ണ് ആ​​​നു​​​കൂ​​​ല്യം തു​​​ട​​​രു​​​ക. ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഫ​​​സ്റ്റ് ക്ലാ​​​സ്, സെ​​​ക്ക​​​ന്‍​ഡ് എ​​​സി, എ​​​സി ചെ​​​യ​​​ര്‍ കാ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഈ ​​​ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​കും.

ഇ​​​ത് കൂ​​​ടാ​​​തെ വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക​​​ര്‍​ക്കും അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കും റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും സൈ​​​ന്യ​​​വും സം​​​യു​​​ക്ത​​​മാ​​​യി ‘സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ക്കൂ​​​ട്’ എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. വി​​​ര​​​മി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് സി​​​വി​​​ലി​​​യ​​​ന്‍ ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ല​​​ക്ഷ്യം.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് റെ​​​യി​​​ല്‍​വേ​​​യി​​​ലെ ലെ​​​വ​​​ല്‍- ഒ​​​ന്ന് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 20 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും മു​​​ന്‍ സൈ​​​നി​​​ക​​​ര്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ര​​​മി​​​ച്ച അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കാ​​​യി ലെ​​​വ​​​ല്‍- ഒ​​​ന്നി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ടി​​​ല്‍ അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് സം​​​വ​​​ര​​​ണം.

2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 14,788 ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ, ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​യി​​​ന്‍റ്സ്മാന്‍​മാ​​​രാ​​​യി മു​​​ന്‍ സൈ​​​നി​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഒ​​​മ്പ​​​ത് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു.

Latest News

Corehub Up