Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breakwate

Thiruvananthapuram

പൊഴിയൂരിൽ പു​ലി​മു​ട്ട് നി​ര്‍​മാ​ണ​ം തുടങ്ങുന്നു

നെ​യ്യാ​റ്റി​ന്‍​ക​ര : തീ​ര​ദേ​ശ മേ​ഖ​ല​യാ​യ പൊ​ഴി​യൂ​രി​ല്‍ ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള പു​ലി​മു​ട്ട് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 22 ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ അ​ഡ്വ. മോ​ന്‍​സ് ജോ​സ​ഫ്, വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.

ഈ ​പ​രി​സ​ര​ത്ത് ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ത്ത് അ​ഞ്ചുവ​ര്‍​ഷം മു​ന്പ് പു​ലി​മു​ട്ട് സ്ഥാ​പി​ച്ചി​രു​ന്നു. അ​വി​ടു​ത്തെ പു​ലി​മു​ട്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തോ​ടെ പൊ​ഴി​യൂ​ര്‍ തീ​രം പൂ​ര്‍​ണ​മാ​യും ക​ട​ലാ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​യി. പ​തി​യെ ജ​നാ​വ​സ മേ​ഖ​ല​യി​ലേ​യ്ക്കും ക​ട​ലേ​റ്റ​മു​ണ്ടാ​യി. പൊ​ഴി​യൂ​ര്‍ - നീ​രോ​ട് റോ​ഡ് ക​ട​ലെ​ടു​ത്തു. ഈ ​റോ​ഡി​ലൂ​ടെ​യു​ണ്ടാ​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും സം​സ്ഥാ​ന റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ചു.

അ​യ്യാ​യി​ര​ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​സി​ക്കു​ന്ന പൊ​ഴി​യൂ​ര്‍ തീ​രം ഇ​ത്ത​ര​ത്തി​ല്‍ ത​ക​ര്‍​ച്ച​യി​ലേ​യ്ക്കു കൂ​പ്പുകു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വി​ട​ത്തു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മെ​ന്നോ​ണം സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച 74 കോ​ടി രൂ​പ​യു​ടെ പു​ലി​മു​ട്ട് നി​ര്‍​മാ​ണ പ​ദ്ധ​തി പൊ​ഴി​യൂ​രി​ലെ തീ​ര​വാ​സി​ക​ള്‍​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്നു.

Latest News

Corehub Up