നെയ്യാറ്റിന്‍കര : തീരദേശ മേഖലയായ പൊഴിയൂരില്‍ കടലാക്രമണം തടയുന്നതിനുള്ള പുലിമുട്ട് യാഥാര്‍ഥ്യമാകുന്നു. നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം 22 ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. മന്ത്രിമാരായ അഡ്വ. മോന്‍സ് ജോസഫ്, വി.ഇ. അബ്ദുള്‍ ഗഫൂര്‍, എന്‍. ശക്തന് എംഎല്‍എ എന്നിവരും സംബന്ധിക്കും.
ഈ പരിസരത്ത് തമിഴ്നാടിന്റെ ഭാഗത്ത് അഞ്ചുവര്‍ഷം മുന്‍പ് പുലിമുട്ട് സ്ഥാപിച്ചിരുന്നു. അവിടുത്തെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായതോടെ പൊഴിയൂര്‍ തീരം പൂര്‍ണമായും കടലാക്രമണത്തിനു വിധേയമായി. പതിയെ ജനാവസ മേഖലയിലേയ്ക്കും കടലേറ്റമുണ്ടായി. പൊഴിയൂര്‍ - നീരോട് റോഡ് കടലെടുത്തു. ഈ റോഡിലൂടെയുണ്ടായിരുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിലച്ചു.
അയ്യായിരത്തോളം മത്സ്യത്തൊഴിലാളികള്‍ വസിക്കുന്ന പൊഴിയൂര്‍ തീരം ഇത്തരത്തില്‍ തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തുന്നതിനിടയിലാണ് ഇവിടത്തുകാര്‍ക്ക് ആശ്വാസമെന്നോണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായിരിക്കുന്നത്. കടലാക്രമണം പ്രതിരോധിക്കുന്നതിനായി അനുവദിച്ച 74 കോടി രൂപയുടെ പുലിമുട്ട് നിര്‍മാണ പദ്ധതി പൊഴിയൂരിലെ തീരവാസികള്‍ക്ക് പ്രതീക്ഷയേകുന്നു.
Tags : NattuVishasham DistrictNews breakwate