x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ർ പാ​ലി​ക്കാ​തെ എ​ൻ​എ​ച്ച് ക​രാ​ർ ക​മ്പ​നി; മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

വെബ് ഡെസ്ക്
Published: September 14, 2026 06:20 AM IST | Updated: September 14, 2026 06:20 AM IST

സി​പി​എം ശ്രീ​നാ​രാ​യ​ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം ഏ​രി​യ സെ​ക്ര​ട്ട​റി മു​സ്താ​ക് അ​ലി ഉ​ദ്‌​ഘാ​ട​നം​ചെ​യ്യു​ന്നു.

ശ്രീ​നാ​രാ​യ​ണ​പു​രം: എ​ൻ​എ​ച്ച് ക​രാ​ർ ക​മ്പ​നി മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.

ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ കോ​ത​പ​റ​മ്പ് മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡി​ലൂ​ടെ നാ​ഷ​ണ​ൽ ഹൈ​വേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി നാ ലാ ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നത്. എ​ൻ​എ​ച്ച് ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം 185 മീ​റ്റ​ർ ടൈ​ൽ വി​രി​ച്ച റോ​ഡും 700 മീ​റ്റ​ർ ടാ​റിം​ഗ് റോ​ഡും പു​ന​ർ നി​ർ​മി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​വ​യ്ക്കാ​മെ​ന്ന ധാ​ര​ണ​യും ന​ട​പ്പാ​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​യി​ല്ല. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ത​യാ​റാ​കാ​തെ ഡ്ര​ഡ്ജിം​ഗ് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ അ​ർ​ധ​രാ​ത്രി ക​ട​ത്തി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഗ്രാ​മ​പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു.

എ​ന്നാ​ൽ ഏ​താ​നുംദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ർ​ധ​രാ​ത്രി​യി​ൽ അ​ട​ച്ചുപൂ​ട്ടി​യ ഗേ​റ്റ് ത​ക​ർ​ത്ത് ലോ​റി ക​ട​ത്തി​ക്കൊ​ണ്ടു പോ​യി.

കമ്പനി വാ​ക്കു​പാ​ലി​ക്ക​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ത​പ​റ​മ്പ് സെ​ന്‍റ​റി​ൽ സി​പി​എം പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി മു​സ്താ​ക് അ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി​പി​എം ശ്രീ​നാ​രാ​യ​ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, എ.​പി. ജ​യ​ൻ, ഇ.​ഐ. അ​ഭി​ലാ​ഷ്, കെ. ​ര​ഘു​നാ​ഥ്, എം.​എ​സ്. നാ​രാ​യ​ണ​ൻ, ര​മ്യ പ്ര​ദീ​പ്, എം.​എ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up