x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പാല​ത്തി​ന്‍റെ അ​ടി​ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​പ്പി​ലാ​യി​ല്ല

വെബ് ഡെസ്ക്
Published: September 14, 2026 06:16 AM IST | Updated: September 14, 2026 06:16 AM IST

ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം. അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​വും കാ​ണാം.

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ന്‍റെ കാ​ല​ത്താ​ണ് ഇ​തി​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ മേ​ൽ​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​ത്. അ​ന്ന​ത്തെ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഇ​തി​നു വേ​ണ്ടി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യും ഇ​തി​നു​വേ​ണ്ടി കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യെ​ക​ണ്ട് നി​വേ​ദ​നം​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ വ​ന്ന​ത്.

ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​കേ​ടാ​യി കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​യി ഇ​വി​ടെ മാ​റി​യി​രി​ക്കു​ന്നു. പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വി​ടെ പ​ര​സ്യ​മാ​യി ന​ട​ക്കു​ന്നു. മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ളി​പ്പി​ക്കു​ന്ന ഇ​ടം​കൂ​ടി​യാ​യി മാ​റി. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.

ഇ​വി​ടെ​നി​ന്നു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം​പോ​കു​ന്ന​തും പ​തി​വാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up