മധ്യപ്രദേശ് സംഘം തെക്കുംകരയിൽ സന്ദർശനം നടത്തിയപ്പോൾ.
വടക്കാഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന മുന്നേറ്റം പഠിക്കാൻ മധ്യപ്രദേശ് സംഘം തെക്കുംകര പഞ്ചായത്തിലെത്തി. പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, എന്നിവരടങ്ങുന്ന 41 അംഗ സംഘമാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വിവിധപ്രദേശങ്ങൾ സന്ദർശിച്ചത്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) കേരളത്തിലെ വികേന്ദ്രീകൃത ഭരണവും ധനകാര്യ വികേന്ദ്രീകരണവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പഠന സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് തെക്കുംകരയിൽ എത്തിയത്. പഞ്ചായത്തിരാജ് സംവിധാനം, കേരളത്തിലെ ഭരണവികേന്ദ്രീകരണം, പങ്കാളിത്ത ആസുത്രണം, ധനകാര്യ വി കേന്ദ്രീകരണം എന്നിവയെക്കുറിച്ച് ചർച്ച നടന്നു. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സൗഹൃദപരമായ ഇടപെടലുകൾ ഉൾപ്പടെയുള്ള വിവിധ പ്രാദേശിക വികസനപ്രവർത്തനങ്ങൾ നേരിട്ടുമ നസിലാക്കി. വട്ടായി കുടിവെള്ള പദ്ധതി സന്ദർശിച്ചു. പ്രസിഡന്റ്് ശാന്ത ഉണ്ണികൃഷ്ണൻ, വൈസ്പ്രസിഡന്റ്് ഇ.എൻ.ശശി, സ്ഥിരംസമിതി അധ്യക്ഷൻമാരായ വി.ജി. ജയസൂര്യ, പി.എ. രജനി, സുനിമോൾ ജോജു എന്നിവർചേർന്ന് സംഘത്തെ സ്വീകരിച്ചു. തെക്കുംകരയ്ക്ക് പുറമേ കൊടകര ബ്ലോക്ക് പഞ്ചായത്തിലും സംഘം സന്ദർശനം നടത്തി.
Tags : NattuVishesham DistrictNews