x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി​യി​ൽ മ​ഴ​ക്കു​റ​വ്; തേ​യി​ല, കാ​പ്പി ഉ​ത്പാ​ദ​നം ഇ​ടി​യു​ന്നു

വെബ് ഡെസ്ക്
Published: September 14, 2026 06:03 AM IST | Updated: September 14, 2026 06:03 AM IST

ചൂ​ട് കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന് തൈ​ക​ൾ​ക്ക് വാ​ട്ടം അ​നു​ഭ​വ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ​ഫാ​മി​ലെ ഓ​റ​ഞ്ച് കൃ​ഷി​യി​ടം.

നെ​ല്ലി​യാ​മ്പ​തി: മ​ഴ​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ നെ​ല്ലി​യാ​മ്പ​തി​യി​ലെ തേ​യി​ല, കാ​പ്പി കൃ​ഷി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ.

പ​തി​വാ​യി മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന ഓ​ഗ​സ്റ്റ്- സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ തേ​യി​ല​ച്ചെ​ടി​ക​ളി​ൽ കൊ​ളു​ന്തി​ന്‍റെ വ​ള​ർ​ച്ച കു​റ​ഞ്ഞ​താ​ണ് ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന​ത്.

കാ​പ്പി കൃ​ഷി​യി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് കൊ​ളു​ന്ത് ല​ഭി​ക്കാ​ത്ത​ത് തേ​യി​ല ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മെ, ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ​ക് ല​ഭി​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന​വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​തും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ മ​റ്റു കൃ​ഷി​ക​ളു​ടെ​യും സ്ഥി​തി ആ​ശ്വാ​സ​ക​ര​മ​ല്ല. മ​ഴ​യെ ആ​ശ്ര​യി​ച്ച് വ​ള​രു​ന്ന വി​ള​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഈ​ർ​പ്പം മ​ണ്ണി​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ല​സേ​ച​നം ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ണ്ട്.

പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നെ​ല്ലി​യാ​മ്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ന​യ്ക്ക​ൽ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
ഓ​റ​ഞ്ച് തൈ​ക​ൾ ഉ​ണ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ ക​ടു​ത്ത പ​രി​ശ്ര​മ​മാ​ണ് ഇ​വി​ടെ വേ​ണ്ടി​വ​രു​ന്ന​ത്. മ​ഴ​ക്കു​റ​വി​ന്‍റെ പ്ര​തി​ഫ​ല​നം നെ​ല്ലി​യാ​മ്പ​തി​യു​ടെ ജ​ല​സ്രോ​ത​സു​ക​ളി​ലും പ്ര​ക​ട​മാ​ണ്.

മേ​ഖ​ല​യി​ലെ പ്ര​ധാ​ന ചോ​ല​ക​ളി​ൽ പ​ല​തും വ​റ്റി​ത്തു​ട​ങ്ങി. ഓ​ഗ​സ്റ്റ്- സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി സ​ജീ​വ​മാ​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും ചെ​റി​യ നീ​രൊ​ഴു​ക്ക് മാ​ത്ര​മാ​ണുള്ളത്.

Tags : NattuVishesham DistrictNews

Recent News

Corehub Up