Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buried In The Ground

കള്ളനെ പേടിച്ച്... മണ്ണിൽ കുഴിച്ചിട്ട കർഷകന്‍റെ 5 ലക്ഷം രൂപ ഠിം

ജ​​​​യ്പു​​​​ർ: ക​​​​ള്ള​​​​ന്മാ​​​​രു​​​​ടെ ക​​​​ണ്ണു​​​വെ​​​​ട്ടി​​​​ച്ച് പ​​​​ണം സൂ​​​​ക്ഷി​​​​ക്കാ​​​​ൻ പാ​​​​ടു​​​​പെ​​​​ട്ട രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​നു പ​​​​റ്റി​​​​യ അ​​​​മ​​​​ളി ഇ​​​​പ്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​രി​​​​യും അ​​​​നു​​​​ക​​​​മ്പ​​​​യും ഉ​​​​ണ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. ബാ​​​​ലോ​​​​ത്ര ജി​​​​ല്ല​​​​യി​​​​ലെ നെ​​​​വാ​​​​യ് ഗ്രാ​​​​മ​​​​വാ​​​​സി​​​​യാ​​​​യ മാം​​​​ഗി​​​​ലാ​​​​ൽ എ​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​ണു വീ​​​​ട് പ​​​​ണി​​​​യാ​​​​നാ​​​​യി ഭൂ​​​​മി വി​​​​റ്റു​​​​കി​​​​ട്ടി​​​​യ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ മ​​​​ണ്ണി​​​​ൽ കു​​​​ഴി​​​​ച്ചി​​​​ട്ട​​​​ത്.

പ​​​​ണം മോ​​​​ഷ​​​​ണം പോ​​​​കു​​​​മെ​​​​ന്ന ഭ​​​​യം കാ​​​​ര​​​​ണം പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​റി​​​​ലാ​​​​ക്കി ഇ​​​​യാ​​​​ൾ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ കു​​​​ഴി​​​​ച്ചി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ മ​​​​ദ്യ​​​​പാ​​​​ന​​​ശീ​​​​ല​​​​വും കൂ​​​​ടെ മ​​​​റ​​​​വി​​​​യും വി​​​​ല്ല​​​​നാ​​​​യെ​​​​ത്തി​​​​യ​​​​തോ​​​​ടെ പ​​​​ണം എ​​​​വി​​​​ടെ​​​​യാ​​​​ണു കു​​​​ഴി​​​​ച്ചി​​​​ട്ട​​​​തെ​​​​ന്ന് ക​​​​ക്ഷി പൂ​​​​ർ​​​​ണ​​​​മാ​​​​യും മ​​​​റ​​​​ന്നു. പ​​​​ല​​​​ത​​​​വ​​​​ണ തി​​​​ര​​​​ഞ്ഞി​​​​ട്ടും കി​​​​ട്ടാ​​​​തെ​​​​വ​​​​ന്ന​​​​തോ​​​​ടെ സം​​​​ഭ​​​​വം കു​​​​ടും​​​​ബ​​​​ത്തി​​​​ൽ പാ​​​​ട്ടാ​​​​യി. അ​​​​പ്പോ​​​​ഴും പ​​​​ണം മ​​​​ണ്ണി​​​​ൽ​​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഒ​​​​ടു​​​​വി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം, ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​ന് പാ​​​​ട​​​​ത്തു നി​​​​ല​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് ഭാ​​​​ര്യ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ന്‍റെ​​​​യും ക​​​​ണ്ണി​​​​ൽ ആ "നി​​​​ധി' ഉ​​​​ട​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ആ​​​​വേ​​​​ശം മൂ​​​​ത്ത് ക​​​​വ​​​​ർ തു​​​​റ​​​​ന്നു​​​​നോ​​​​ക്കി​​​​യ കു​​​​ടും​​​​ബം ഞെ​​​​ട്ടി! അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ നോ​​​​ട്ടു​​​​ക​​​​ളെ​​​​ല്ലാം ചി​​​​ത​​​​ലു​​​​ക​​​​ൾ തി​​​​ന്ന് ക​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

ചി​​​​ത​​​​ല​​​​രി​​​​ച്ച നോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി ബാ​​​​ങ്കു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും സീ​​​​രി​​​​യ​​​​ൽ ന​​​​മ്പ​​​​ർ പോ​​​​ലും കാ​​​​ണാ​​​​നി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ൾ മാ​​​​റി​​​​ന​​​​ൽ​​​​കാ​​​​ൻ കഴിയാതെ ബാ​​​​ങ്ക​​​​ധി​​​​കൃ​​​​ത​​​​രും കൈ​​​​മ​​​​ല​​​​ർ​​​​ത്തി.ദ​​​യ തോ​​​ന്നി​​​യ ഉദ്യോഗസ്ഥർ ജ​​​യ്പു​​​രി​​​ലെ എ​​​സ്ബി​​​ഐ ആ​​​സ്ഥാ​​​ന​​​ത്തെ സ​​​മീ​​​പി​​​ക്കാ​​​ൻ മാം​​​ഗി​​​ലാ​​​ലി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Corehub Up