Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Sector.

Kasaragod

സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം

കാ​സ​ര്‍​ഗോ​ഡ്: പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി മൂ​ലം സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും മേ​ഖ​ല​യെ സം​രം​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 1ക​ടു​ത്ത ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ്, സ്പെ​യ​ര്‍ പാ​ര്‍​ട്സു​ക​ളു​ടെ വി​ല​ക്ക​യ​റ്റം, ഇ​ന്‍​ഷു​റ​ന്‍​സ് തു​ക​യി​ല്‍ ഉ​ണ്ടാ​യ വ​ര്‍​ധ​ന​വ് എ​ന്നി​വ​യാ​ല്‍ മു​മ്പോ​ട്ടു പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന ബ​സു​ട​മ​ക​ള്‍​ക്ക് പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യു​ടെ വ​ര​വ് ഇ​രു​ട്ട​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി മൂ​ലം സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കൂ​റ​വ് വ​ന്നി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ര്‍​ഗം പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് സേ​വ​നം ന​ല്‍​കു​ന്ന സ്വ​കാ​ര്യ​ബ​സ്മേ​ഖ​ല​യെ കൂ​ടി ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന ന​യം കൂ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​തി​നോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നു കാ​ഞ്ഞ​ങ്ങാ​ട് ന​ട​ത്തു​ന്ന ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ എം​പി, എം​എ​ല്‍​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, മു​ഴു​വ​ന്‍ ബ​സ് ജീ​വ​ന​ക്കാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് വി​പു​ല​മാ​യി ക​ണ്‍​വെ​ഷ​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ല​ക്ഷ്മ​ണ​ന്‍ അ​റി​യി​ച്ചു.

Latest News

Corehub Up