പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: പ്രിയദര്‍ശിനി പദ്ധതി മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും മേഖലയെ സംരംക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. 1കടുത്ത ഇന്ധനവില വര്‍ധനവ്, സ്പെയര്‍ പാര്‍ട്സുകളുടെ വിലക്കയറ്റം, ഇന്‍ഷുറന്‍സ് തുകയില്‍ ഉണ്ടായ വര്‍ധനവ് എന്നിവയാല്‍ മുമ്പോട്ടു പോകാന്‍ ബുദ്ധിമുട്ടുന്ന ബസുടമകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതിയുടെ വരവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്ര ക്കാരുടെ എണ്ണത്തില്‍ വന്‍ കൂറവ് വന്നിട്ടുണ്ട്. സ്വകാര്യ ബസ് മേഖല നഷ്ടത്തിലായതോടെ ആയിരക്കണക്കിന് ബസ് തൊഴിലാളികളുടെ ജീവിതമാര്‍ഗം പ്രതിസന്ധിയിലാണ്. പരമ്പരാഗതമായി ജനങ്ങള്‍ക്ക് സേവനം നല്കുന്ന സ്വകാര്യബസ്മേഖലയെ കൂടി ചേര്‍ത്തു പിടിക്കുന്ന നയം കൂടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അതിനോടനുബന്ധിച്ച് സെപ്റ്റംബര്‍ മൂന്നിനു കാഞ്ഞങ്ങാട് നടത്തുന്ന കണ്‍വെന്‍ഷനില്‍ എംപി, എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, മുഴുവന്‍ ബസ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായി കണ്വെഷന് നടത്താന്‍ തീരുമാനിച്ചതായും ജില്ലാ ജനറല്‍ സെക്രട്ടറി ടി.ലക്ഷ്മണന് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews bus sector.