സഹലുദ്ദീന്‍
സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണില്‍ അസിസ്റ്റന്റ് ഫിസിയോ സ്ഥാനത്ത് സഹലുദ്ദീന്‍ അഹമ്മദ് തുടരും. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ലീഗ് കിരീടം നേടിയ കണ്ണൂര്‍ വാരിയേഴ്സ് ടീമിലെ അംഗമായിരുന്നു. കേരള പ്രീമിയര്‍ ലീഗില്‍ ബാസ്കോ ഒതുക്കുങ്ങല്‍, റിയല്‍ മലബാര്‍ എഫ്സി തുടങ്ങിയ ടീമുകളുടെ ഫിസിയോ ആയാണ് സഹലുദ്ദീന്റെ തുടക്കം. 2025 ല്‍ ബംഗളൂരു സൂപ്പര്‍ ഡിവിഷന് ക്ലബായ റിയല്‍ ബംഗളൂരു എഫ്സിയിലും ഫിസിയോയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.