Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bustle

തിരക്കുകൾ വെടിഞ്ഞ് ഈ ഗുഹയിൽ അല്പനേരം!

പാ​റേ​ൽപ​ള്ളി​യു​ടെ ച​രി​ത്ര​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തുനി​ല്‍​ക്കു​ന്ന വാ​സ്തു​വി​ദ്യാവി​സ്മ​യം. അ​താ​ണ് പു​തി​യ പ​ള്ളിസ​മു​ച്ച​യ​ത്തി​ൽ പ​ണി​തീ​ർ​ന്നു​വ​രു​ന്ന ഭൂ​ഗ​ർ​ഭ പ​ള്ളി.

ആ​ധു​നി​ക നി​ർ​മാ​ണ രീ​തി​ക​ളു​ടെ മി​ന്നി​ത്തി​ള​ക്ക​മ​ല്ല, പാ​ര​മ്പ​ര്യ​ത്തെ​യും പ്ര​കൃ​തി​യെ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു ദൃ​ശ്യാ​നു​ഭ​വ​മാ​ണ് ഭൂ​ഗ​ർ​ഭ പ​ള്ളി സ​മ്മാ​നി​ക്കു​ന്ന​ത്. ഒ​രു പാ​റ​ക്കെ​ട്ടി​നു​ള്ളി​ല്‍ ഗു​ഹ​യു​ടെ മാ​തൃ​ക​യി​ല്‍ പ​ണി​തു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന ഈ ​ഭൂ​ഗ​ര്‍​ഭ പള്ളി "പാ​റ​പ്പ​ള്ളി' എ​ന്ന പഴയപേ​ര് ​അ​ന്വ​ർ​ഥ​മാ​ക്കു​ന്നു.

ആ​ദി​മസ​ഭ​യു​ടെ കാ​ല​ത്ത് പീ​ഡ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഗു​ഹ​ക​ളി​ലും ക​ല്‍​ഗു​ഹ​ക​ളി​ലും ഒ​ത്തു​കൂ​ടി വിശുദ്ധ കുർബാന അ​ര്‍​പ്പി​ച്ചി​രു​ന്ന ആ​ദി​മ ക്രൈ​സ്ത​വ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ൽകൂ​ടി​യാ​ണ് ഈ ​ഭൂ​ഗ​ര്‍​ഭ ക​പ്പേ​ള. ദൈ​വി​ക നി​ഗൂ​ഢ​ത​യും മ​നു​ഷ്യ​ന്‍റെ നി​സാ​ര​ത​യും ഈ ​ഭൂ​ഗ​ര്‍​ഭ പ​ള്ളി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ള്‍​ത്ത​ന്നെ തീ​ർ​ഥാ​ട​ക​രെ ചൂ​ഴ്ന്നു​നി​ൽ​ക്കും. ദൈ​വ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ നി​ഗൂ​ഢ​ത​യ്ക്കു മു​ന്നി​ല്‍ മ​നു​ഷ്യ​ന്‍ എ​ത്ര മാ​ത്രം നി​സാ​ര​നാ​ണെ​ന്നും എ​ന്നാ​ല്‍ ആ ​വ​ലി​യ ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്താ​ല്‍ പൊ​തി​ഞ്ഞ​വ​നാ​ണ് താ​നെ​ന്നു​മു​ള്ള തി​രി​ച്ച​റി​വ് ആ​ര്‍​ക്കും അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ഇ​ടം.‌

ഈ ​ക​പ്പേ​ള​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ ത​റയാണ്. പാ​റേ​ൽപ​ള്ളി​യു​ടെ സ്വ​ന്തം പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍​നി​ന്നു പോ​ളി​ഷ് ചെ​യ്‌​തെ​ടു​ത്ത പ്ര​കൃ​തി​ദ​ത്ത​മാ​യ പാ​റ​യാ​ണ് ഇ​വി​ടെ ത​റ​യി​ടാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നോ​ടൊ​പ്പം ഒ​രു മ​ണി​ക്കൂ​ര്‍ ആ​യി​ക്കൂ​ടെ? ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​ത്രി ഗെ​ത്‌​സെ​മ​നി തോ​ട്ട​ത്തി​ല്‍ ഈ​ശോ ശി​ഷ്യ​ന്മാ​രോ​ടു ചോ​ദി​ച്ച ആ​ത്മീ​യ​മാ​യ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യാ​ണ് ഈ ​നി​ത്യാ​രാ​ധ​ന ക​പ്പേ​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ എ​ല്ലാ തി​ര​ക്കു​ക​ളി​ല്‍​നി​ന്നും ഒ​ഴി​ഞ്ഞ് അ​ല്പ​സ​മ​യം ദൈ​വ​സ​ന്നി​ധി​യി​ൽ മൗ​ന​മാ​യി ഇ​രു​ന്നു പ്രാ​ര്‍​ഥി​ക്കാ​നും ധ്യാ​നി​ക്കാ​നും ഭൂ​ഗ​ർ​ഭ ക​പ്പേ​ള തീ​ർ​ഥാ​ട​ക​രെ വി​ളി​ക്കു​ന്നു. തി​ക​ച്ചും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം നി​ങ്ങ​ളെ ആ​ഴ​ത്തി​ലു​ള്ള പ്രാ​ർ​ഥ​നാ​നു​ഭ​വ​ങ്ങ​ളിലേ​ക്കു ന​യി​ക്കും.

ഭൂ​ഗ​ര്‍​ഭ പ​ള്ളി​യോ​ടു ചേ​ർ​ന്നുത​ന്നെ​യാ​ണ് അ​തി​വി​ശു​ദ്ധ​മാ​യ ഒ​രു തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​പ്പു​കേ​ന്ദ്രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ള്‍ ഇ​വി​ടെ സൂ​ക്ഷി​ക്കാ​നും വ​ണ​ങ്ങാ​നു​മു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up