Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buy Drugs

Alappuzha

ല​ഹ​രി​വാ​ങ്ങാ​ന്‍ ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച നാ​ലു കു​ട്ടി​ക​ള്‍ അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: ല​ഹ​രി​വാ​ങ്ങാ​ന്‍ ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച നാ​ലു കു​ട്ടി​ക​ള്‍ അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി സ്ഥാ​പ​ന​മാ​യ വ​ല്ല​ഭ​ദാ​സ് കാ​ഞ്ചി​യി​ലെ ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ചു വി​റ്റ കേ​സി​ലാ​ണ് നാ​ലം​ഗ കു​ട്ടി സം​ഘ​ത്തെ നോ​ര്‍​ത്ത് സി​ഐ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ മാ​യി​ത്ത​റ​യി​ലെ ജു​വ​നൈ​ല്‍ ജ​സ്റ്റീസ് ഹോ​മി​ലേ​ക്കു​മാ​റ്റി.

ക​ഞ്ചാ​വു​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​ള്ള പ​ണം സ​ന്പാ​ദി​ക്കാ​നാ​ണ് ഇ​വ​ര്‍ ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നി​ന​ടി​മാ​യാ​ക്കി, മോ​ഷ​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന വ​ലി​യ ക്രി​മി​ന​ല്‍ സം​ഘം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ത​ങ്ങ​ള്‍ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന​തും കു​ട്ടി​ക​ള്‍​ക്ക് മൈ​ന​റാ​യ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന​തി​നാ​ലു​മാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ കു​ട്ടി​ക​ളെ മോ​ഷ​ണ​ത്തി​നും ല​ഹ​രി ക​ട​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി​യ​ശേ​ഷം ബൈ​ക്ക് കൈ​ക്ക​ലാ​ക്കി വി​റ്റ് വ​ന്‍​തു​ക ത​ട്ടു​ന്ന​ത് ഈ ​ക്രി​മി​ന​ല്‍ സം​ഘ​മാ​ണ്.

അ​റ​സ്റ്റി​ലാ​യ കു​ട്ടി​ക​ള്‍ ആ​ല​പ്പു​ഴ, പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​ണ്. ആ​ല​പ്പു​ഴ ബീ​ച്ച് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വ​ല്ല​ഭ​ദാ​സ് കാ​ഞ്ചി​യു​ടെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ ബൈ​ക്കു​ക​ള്‍ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് ഇ​വി​ടെ​യെ​ത്തി ബൈ​ക്കു​ക​ളു​ടെ ലോ​ക്ക് ത​ക​ര്‍​ത്ത് ഇ​ഗ്നീ​ഷ​ന്‍ ക​ട്ട് ചെ​യ്താ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്. ഇ​ത് പ​ന്ത​ള​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പൊ​ളി​ച്ചു വി​റ്റാ​ണ് പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത്. ഇ​തി​ന് പ്ര​ഫ​ഷ​ണ​ല്‍ മോ​ഷ​ണ​സം​ഘ​ങ്ങ​ളു​ടെ ഉ​ള്‍​പ്പെ​ടെ സ​ഹാ​യം കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ക​മ്പ​നി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

Latest News

Corehub Up