Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By Keli

Middle East and Gulf

എ​ഡ്വി​ൻ ജോ​സ​ഫി​ന് കേ​ളി​ യാ​ത്ര​യ​യപ്പു നൽകി

റി​യാ​ദ്: 27 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഷി​മേ​സി യൂ​ണി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ഡ്വി​ൻ ജോ​സ​ഫി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കിംഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ മെ​ഡി​ക്ക​ൽ ഗ്യാ​സ് ടെ​ക്നീ​ഷ​ൻ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന എ​ഡ്വി​ൻ ജോ​സ​ഫ്, ജോ​ലി​ക്ക​പ്പു​റം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യം കൊ​ണ്ടും സ​മൂ​ഹ​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. കേ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​രു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ ഇ​ട​പെ​ട​ലു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ സ​ഹാ​യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യി​രു​ന്ന​ത്.

അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന പ്ര​വാ​സി രോ​ഗി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കേ​ളി പ്ര​വ​ർ​ത്ത​ക​ർ​ക്ക് യ​ഥാ​സ​മ​യം കൈ​മാ​റു​ന്ന​തി​നും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യും രോ​ഗി​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം എ​പ്പോ​ഴും സ​ന്ന​ദ്ധ​നാ​യി​രു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മ​യ​പ​രി​ധി​ക​ളി​ല്ലാ​തെ സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി​ക​ളി​ൽ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന എ​ഡ്വി​ന്‍റെ സേ​വ​ന​ങ്ങ​ൾ കേ​ളി പ്ര​വ​ർ​ത്ത​ക​ർ ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു.

കേ​ളി ഓ​ഫീ​സി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ഷി​മേ​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ അ​ന​മ​ങ്ങാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, മ​ർ​ഗ​ബ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, ഷി​മേ​സി ഏ​രി​യ സെ​ക്ര​ട്ട​റി സ​ലിം മ​ട​വൂ​ർ, ട്ര​ഷ​റ​ർ സി​ജി​ൻ കൂ​വ​ള്ളൂ​ർ, ശ്രീ​നാ​ഥ് എ​ൻ.​എ​സ്, ത​ങ്ക​ച്ച​ൻ, അ​നീ​ഷ് ജേ​ക്ക​ബ്, തോ​മ​സ് ചാ​ക്കോ, ശ്രീ​കു​ട്ട​ൻ, അ​ബ്ദു​ൾ സ​മ​ദ്, ഡി. ​മോ​ഹ​ന​ൻ, മു​ഹ​മ്മ​ദ് അ​ന​സ്, ജ്യോ​തി​ഷ്, ഷാ​ജ​ഹാ​ൻ എ., ​നി​ബി​ൻ ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ എ​ഡ്വി​ൻ ജോ​സ​ഫി​ന് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും എ​ഡ്വി​ൻ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up