Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calamity

Pathanamthitta

ദു​രി​ത​ബാ​ധി​ത​ര്‍​ക്കൊ​പ്പം സ​ര്‍​ക്കാ​രു​ണ്ട്: മ​ന്ത്രി അ​നി​ല്‍​കു​മാ​ര്‍

തി​രു​വ​ല്ല: മ​ഴ​ക്കെ​ടു​തി മൂ​ലം ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം എ​ല്ലാ പി​ന്തു​ണ​യു​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ണ്ടെ​ന്ന് മ​ന്ത്രി എ. ​പി. അ​നി​ല്‍​കു​മാ​ര്‍. മ​ഴ​ക്കെ​ടു​തി​യേ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ തി​രു​വ​ല്ല പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വീ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ 10,000 രൂ​പ​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​ക്ക​ഴി​ഞ്ഞാ​ല്‍ അ​വ​ര്‍ ക്യാ​മ്പി​ല്‍ വ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും ബ​ന്ധു​വീ​ടു​ക​ളി​ലോ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലോ താ​മ​സി​ച്ചാ​ലും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കും.

ക​ട​ക​ള്‍ വൃ​ത്തി​യാ​ക്കി വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ള്‍​ക്കും 10,000 രൂ​പ വീ​തം ന​ല്‍​കും. നി​ല​വി​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കു​ള്ള വാ​യ്പ പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കും. കൃ​ഷി​നാ​ശ​ത്തി​ന് ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യം 25 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, മ​റ്റു വ​കു​പ്പു​ക​ള്‍ എ​ന്നി​വ ദു​ര​ന്ത​മു​ഖ​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ഉ​യ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് ന​ല്ല രീ​തി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നാ​യ​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

റോ​ഡു​ക​ളു​ടെ കാ​ര്യം പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും. വ​ലി​യ രീ​തി​യി​ല്‍ റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ക​ണ​ക്കെ​ടു​ത്ത് ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ന്നാ​ക്കും. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി ഉ​ണ്ടാ​യാ​ല്‍ ആ​ദ്യം ശ്ര​ദ്ധി​ക്കു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ്. പി​ന്നീ​ട് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കും. ഓ​രോ പ്ര​ദേ​ശ​ത്തെ​യും വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്ര വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി, ആ​രൊ​ക്കെ വീ​ടു​ക​ളി​ല്‍ നി​ന്ന് മാ​റി, ആ ​വീ​ടു​ക​ള്‍ എ​ത്ര ശു​ചീ​ക​രി​ക്കാ​നു​ണ്ട് അ​തൊ​ക്കെ അ​റി​യു​ന്ന​വ​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു. ഏ​ക​ദേ​ശം 8,000 ഓ​ളം ആ​ളു​ക​ള്‍ തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ഇ​പ്പോ​ഴു​മു​ണ്ട്.​യ ക്യാ​മ്പു​ക​ളി​ല്‍ അ​വ​ശ്യ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യ​തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ​യും മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

യോ​ഗ​ത്തി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്. ലേ​ഖ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സാം ​ഈ​പ്പ​ൻ, സ​ബ് ക​ള​ക്‌​ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഈ​പ്പ​ന്‍ കു​ര്യ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up