തിരുവല്ലയിലെ ദുരിതാശ്വാസ ക്യാന്പ് മന്ത്രി എ.പി. അനിൽ കുമാർ, വർഗീസ് മാമ്മൻ എംഎൽഎയ്ക്കൊപ്പം സന്ദർശിക്കുന്നു.
തിരുവല്ല: മഴക്കെടുതി മൂലം ദുരന്തം അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ക്കൊപ്പം എല്ലാ പിന്തുണയുമായി സര്‍ക്കാര്‍ ഉണ്ടെന്ന് മന്ത്രി എ. പി. അനില്‍കുമാര്‍. മഴക്കെടുതിയേ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലുണ്ടായ സാഹചര്യം വിലയിരുത്താന്‍ തിരുവല്ല പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുകളുടെ ശുചീകരണത്തിന് സര്‍ക്കാര്‍ 10,000 രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിക്കഴിഞ്ഞാല്‍ അവര്‍ ക്യാമ്പില്‍ വന്നാലും ഇല്ലെങ്കിലും ബന്ധുവീടുകളിലോ മറ്റു സ്ഥലങ്ങളിലോ താമസിച്ചാലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കും.
കടകള്‍ വൃത്തിയാക്കി വീണ്ടും ആരംഭിക്കുന്നതിന് വ്യാപാരികള്‍ക്കും 10,000 രൂപ വീതം നല്‍കും. നിലവില്‍ കച്ചവടക്കാര്‍ക്കുള്ള വായ്പ പദ്ധതി പരിഷ്കരിക്കും. കൃഷിനാശത്തിന് നല്കുന്ന ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കും. ജനപ്രതിനിധികള്‍ക്കൊപ്പം റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റു വകുപ്പുകള്‍ എന്നിവ ദുരന്തമുഖത്ത് കാര്യക്ഷമമായി ഇടപെട്ടു. സന്നദ്ധ സംഘടനകളുടെ സേവനവും ഉണ്ടായിരുന്നു. എല്ലാവരും ഉയര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും. വലിയ രീതിയില്‍ റോഡുകളുടെ തകര്‍ച്ചയുണ്ടായിട്ടുണ്ട്. അതിന്റെ കണക്കെടുത്ത് ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി നന്നാക്കും. കാലവര്‍ഷക്കെടുതി ഉണ്ടായാല്‍ ആദ്യം ശ്രദ്ധിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനാണ്. പിന്നീട് റവന്യു ഉദ്യോഗസ്ഥര്‍ നഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കും. ഓരോ പ്രദേശത്തെയും വാര്‍ഡുകളില്‍ എത്ര വീടുകളില്‍ വെള്ളം കയറി, ആരൊക്കെ വീടുകളില്‍ നിന്ന് മാറി, ആ വീടുകള്‍ എത്ര ശുചീകരിക്കാനുണ്ട് അതൊക്കെ അറിയുന്നവര്‍ ജനപ്രതിനിധികളാണ്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്നു. ഏകദേശം 8,000 ഓളം ആളുകള്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ ക്യാന്പുകളിൽ ഇപ്പോഴുമുണ്ട്.യ ക്യാമ്പുകളില്‍ അവശ്യസൗകര്യം ഉറപ്പാക്കിയതില്‍ ജനപ്രതിനിധികളെയും ജില്ല ഭരണകൂടത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
യോഗത്തില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. ലേഖ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യൻ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News calamity government Minister Anilkumar