Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Came As A

പ്രി​യ​ദ​ർ​ശി​നി​യാ​യി വ​ന്ന കൊ​ടി​ക​ൾ!

ക​ഷ്ട​കാ​ലം വ​രു​ന്പോ​ൾ കൂ​ട്ട​ത്തോ​ടെ വ​ന്ദേ​ഭാ​ര​തി​ൽ ക​യ​റി വ​രു​മെ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ​യാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ മി​ത്ര​ങ്ങ​ളു​ടെ സ്ഥി​തി. കൂ​ടെ​യു​ള്ള​തു മി​ത്ര​ങ്ങ​ളാ​ണോ ശ​ത്രു​ക്ക​ളാ​ണോ​യെ​ന്ന് ഒ​രു പി​ടി​യു​മി​ല്ല, കം​പ്ലീ​റ്റ് ക​ണ്‍​ഫ്യൂ​ഷ​ൻ! സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​റ​ങ്ങാ​ൻ ക​ണ്ണ​ട​യ്ക്കു​ന്പോ​ൾ കേ​ൾ​ക്കു​ന്ന​ത് ബ​ന്ധു​വാ​ര്, ശ​ത്രു​വാ​ര്... എ​ന്നു​ള്ള പാ​ട്ടാ​ണ്. നേ​താ​ക്ക​ളി​ൽ ചി​ല​ർ​ത​ന്നെ സ്വ​ന്തം പാ​ർ​ട്ടി​യെ​യും പാ​ർ​ട്ടി​ക്കാ​രെ​യും പ​റ്റി​ച്ചു ഭി​ത്തി​യി​ൽ പ​തി​പ്പി​ച്ച​തി​ന്‍റെ ക​ഥ​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കേ​ന്ദ്ര​ നേ​തൃ​ത്വം ഫ്രീ​യാ​യി കൊ​ടു​ത്ത കൊ​ടി​ക​ൾ പ്രി​യ​ദ​ർ​ശി​നി ബ​സ് പോ​ലെ അ​ങ്ങ​നെ സൗ​ജ​ന്യ​മാ​യി കേ​ര​ളം മു​ഴു​വ​ൻ ഓ​ടേ​ണ്ട​തെ​ന്ന് ഒ​രു പ്ര​മു​ഖ മ​ഹി​ളാ​മോ​ർ​ച്ച തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ പ്രി​യ​ദ​ർ​ശി​നി​യാ​യി വ​ന്ന കൊ​ടി​ക​ൾ ബോ​ർ​ഡ് മാ​റ്റി പ്രീ​മി​യം സൂ​പ്പ​ർ ഫാ​സ്റ്റ് ആ​യി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഓ​ടി. ടി​ക്ക​റ്റ് ചാ​ർ​ജ്, ചാ​ർ​ജു​ള്ള സെ​ക്ര​ട്ട​റി സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മെ​ർ​ജ് ചെ​യ്തു.

മോ​ദി​ജി​യെ വ​ര​വേ​ൽ​ക്കാ​ൻ നി​ർ​മി​ച്ച ബോ​ർ​ഡ് ആ​യി​രു​ന്നു അ​ടു​ത്ത ഇ​നം. ചി​ത്രം മോ​ദി​ജി​യു​ടേതാ​യ​തി​നാ​ൽ വി​ല കു​റ​ച്ചി​ട്ടാ​ൽ അ​തു പാ​ർ​ട്ടി​ക്കു ക്ഷീ​ണ​മാ​കു​മ​ല്ലോ എ​ന്നു ക​രു​തി​യി​ട്ടാ​വ​ണം ഇ​ത്തി​രി ക​ന​ത്ത തു​ക​യ്ക്കു​ത​ന്നെ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്തു. പ​കു​തി നി​ങ്ങ​ൾ​ക്കും പ​കു​തി ഞ​ങ്ങ​ൾ​ക്കു​മെ​ന്ന തു​ല്യ​പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​പ്ര​കാ​ര​മാ​യി​രു​ന്നു നി​ർ​മാ​ണം. ജി​എ​സ്ടി വെ​ട്ടി​പ്പ് പി​ടി​ക്കാ​ൻ ന​മ്മു​ടെ സ്വ​ന്തം സ​ർ​ക്കാ​ർ രാ​ജ്യ​മൊ​ട്ടു​ക്കും പ​ര​ക്കം പാ​യു​ന്പോ​ൾ അ​വി​ടെ​യും കേ​ര​ള മി​ത്ര​ങ്ങ​ൾ ഒ​രു കു​റ​വും വ​രു​ത്തി​യി​ല്ല. ബി​ല്ലി​ൽ സ്വ​ന്തം അ​ണി​ക​ളു​ടെ​ത​ന്നെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി ന​ന്പ​ർ അ​വ​ർ പോ​ലും അ​റി​യാ​തെ ഫി​റ്റ് ചെ​യ്തു.

അ​ണി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വെ​യി​ലും​ കൊ​ണ്ട് ത​ല പു​ക​യ്ക്കു​ന്പോ​ൾ നേ​താ​ക്ക​ളി​ൽ ചി​ല​ർ, എ​ങ്ങ​നെ പു​ക​മ​റ​യ്ക്കു​ള്ളി​ൽ​നി​ന്നു ത​ങ്ങ​ൾ​ക്കു​ള്ള വ​ക​യു​ണ്ടാ​ക്കാ​മെ​ന്ന കൊ​ണ്ടു​പി​ടി​ച്ച ഗ​വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. മാ​റാ​ത്ത​തു മാ​റും എ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​മെ​ങ്കി​ലും നാ​റാ​ത്ത​തു നാ​റും എ​ന്ന സ്ഥി​തി​യി​ലാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ. ഈ ​ത​ട്ടി​പ്പി​ന്‍റെ​യും വെ​ട്ടി​പ്പി​ന്‍റെ​യു​മെ​ല്ലാം ക​ഥ ചെ​ന്ന് ആ​രോ​ടു പ​റ​യു​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ കേ​ര​ള മി​ത്ര​ങ്ങ​ളെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലോ​ട്ട് ഇ​തും പ​റ​ഞ്ഞു ചെ​ല്ലാ​മെ​ന്നു വ​ച്ചാ​ൽ ഉ​ര​ൽ ചെ​ന്നു മ​ദ്ദ​ള​ത്തോ​ടു പ​റ​യു​ന്ന​തുപോ​ലെ​യാ​കും.

അ​യോ​ധ്യ ​ക്ഷേ​ത്ര​ത്തി​ൽ നോ​ക്കി​നി​ന്ന മാ​ത്ര​യി​ൽ എ​ത്ര കോ​ടി​യാ അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്നു മി​ത്ര​ങ്ങ​ൾ​ക്കു​മ​റി​യി​ല്ല. ശ​ത്രു​ക്ക​ൾ പോ​ലും​ചെ​യ്യാ​ത്ത കൃ​ത്യ​മാ​ണ് ചി​ല മി​ത്ര​ങ്ങ​ൾ അ​വി​ടെ ചെ​യ്തു​കൂ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​ത്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്.
ഇ​ന്ത്യ​യു​ടെ തെ​ക്കേ​യ​റ്റ​ത്തു കി​ട​ക്കു​ന്ന ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​വ​രെ ഘോ​ര​ഘോ​രം പ്ര​സം​ഗി​ച്ച മോ​ദി​ജി ഡ​ൽ​ഹി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന അ​യോ​ധ്യ​യി​ലെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​റി​ഞ്ഞി​ട്ടി​ല്ല! അ​യോ​ധ്യ​യി​ലെ മാ​ത്രം പ​റ​ഞ്ഞാ​ൽ തീ​രി​ല്ല​ല്ലോ. ബ​ദ​രീ​നാ​ഥും മ​റ്റു പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളും പി​ന്നാ​ലെ.

അ​ടു​ത്തകാ​ല​ത്താ​യി മി​ത്ര​ങ്ങ​ൾ തൊ​ട്ട​തെ​ല്ലാം ത​ട്ടു​കേ​ടാ​കു​ന്ന കാ​ഴ്ച​യാ​ണ് കേ​ന്ദ്ര​ത്തി​ൽ. നീ​റ്റും നെ​റ്റും മൊ​ത്തം നാ​റ്റ​ക്കേ​സ് ആ​ക്കി​യ എ​ൻ​ടി​എ, സി​ബി​എ​സ്ഇ പ​രീ​ക്ഷ കു​ള​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, എ​ഥ​നോ​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ഗ​താ​ഗ​ത​വ​കു​പ്പ്, കൃ​ഷി​ സ​ബ്സി​ഡി കീ​ശ​യി​ലാ​ക്കി​യ മ​ന്ത്രി, യു​ദ്ധ​ത്തി​ൽ പി​ടി​വി​ട്ട വി​ല​ക്ക​യ​റ്റം, പാ​റ്റ​ക​ളാ​യി പ​റ​ക്കു​ന്ന ജെ​ൻ​സി​ക​ൾ... ഇ​തെ​ല്ലാം ചി​ന്തി​ച്ചു ത​ല​പൊ​ട്ടി​ത്തെ​റി​ച്ചു നി​ൽ​ക്കു​ന്ന​വ​രോ​ടു വേ​ണം കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വെ​ട്ടി​പ്പി​ന്‍റെ നാ​റ്റ​ക്ക​ഥ പ​റ​യാ​ൻ! പി​ന്നെ ഒ​രാ​ശ്വാ​സ​മു​ണ്ട്. ഇ​തൊ​ക്കെ പ​റ​ഞ്ഞു സ​മ​രം ന​ട​ത്തേ​ണ്ട പ്ര​തി​പ​ക്ഷ​ത്തെ കു​ന്ത​മു​ന ന​ല്ല സ​മ​യം നോ​ക്കി വി​ദേ​ശ​ത്തു സാ​റ്റ് ക​ളി​യി​ലാ​ണ്. ഇ​തെ​ല്ലാം കാ​ണു​ന്ന​വ​ർ​ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ, അ​തു ശ​ശി​ക​ല ചേ​ച്ചി​യു​ടെ വാ​ക്കു​ക​ളാ​ണ്: ഹി​ന്ദു ഉ​ണ​ര​ണം!

മി​സ്ഡ് കോ​ൾ
പാ​ന്പു​ക​ടി​യെ ‘അ​റി​യി​ക്കേ​ണ്ട രോ​ഗ​മാ​യി’
പ്ര​ഖ്യാ​പി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.
- വാ​ർ​ത്ത
നാ​യ​ക​ടി ഒ​രു വ​കു​പ്പി​നും അ​റി​യേ​ണ്ട!

Latest News

Corehub Up