Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camp Held.

Wayanad

ദ്വി​ദി​ന ജി​ല്ലാ ക്യാ​മ്പ് ന​ട​ത്തി

കേ​ണി​ച്ചി​റ: എ​സ്എ​ച്ച്ജി ദ്വി​ദി​ന ജി​ല്ലാ​ത​ല ക്യാ​മ്പ് ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ന​ട​ത്തി. 70 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട് അ​ല്‍ ഫ​റൂ​ഖ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ പൗ​ളി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ദി​ന പ​രി​പാ​ടി​ക​ള്‍​ക്ക് എ​ച്ച്എ​സ്ജി നാ​ഷ​ണ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ കെ.​എ​സ്. ചൗ​ഹാ​നും സ്റ്റേ​റ്റ് ടീം ​അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സ​ഹ​ല്‍, ജൂ​ലി, ബി​ന്ദി, ജം​ഷീ​ന എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി. ര​ണ്ടാം​ദി​വ​സം പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഇ​ന്‍​വ​സ്റ്റി​ച്ച​ര്‍ സെ​റി​മ​ണി ന​ട​ത്തി.

കെ.​എ​സ്. ചൗ​ഹാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ റാ​ണി മ​രി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ്‌​കൂ​ള്‍ ഗൈ​ഡ​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ജി സേ​വ്യ​ര്‍ ക്യാ​മ്പ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് സ​ഹ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബെ​ന്നി ഫ്രീ​മാ​ന്‍ സ്‌​കൗ​ട്ട്‌​സ് മാ​സ്റ്റ​ര്‍ കെ.​ജെ. ബി​നോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​സ​ഞ്ജു ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

ക്യാ​മ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ദ്രു​പ​ദ് ഗൈ​ഡു​ക​ളാ​യി തീ​ര്‍​ഥ മ​രി​യ, റി​യ മേ​രി മാ​ത്യു, എ​സ്. ആ​രാ​ധി​ക, ദ്രു​പ​ദ് സ്‌​കൗ​ട്ടു​ക​ളാ​യി എ​ഫ്രേം ജോ​സ​ഫ്, ഡി​വോ​ണ്‍ ജൂ​ഡ് നി​ഖി​ല്‍, ക്രി​സ്റ്റ്യാ​നോ അ​ഭി​ലാ​ഷ്, പ്ര​വേ​ശി​ക ഗൈ​ഡു​ക​ളാ​യി ലി​സ​ബ​ത്ത് മ​രി​യ, ലു​വാ​ന, റി​യോ​ണ ക്ലാ​ര ജോ​സ്, പ്ര​വേ​ശി​ക സ്‌​കൗ​ട്ടു​ക​ളാ​യി കാ​ശി​നാ​ഥ് സു​മേ​ഷ്, അ​ഭി​ന​വ കൃ​ഷ്ണ, ദേ​വ​ജി​ത്, കോ​മ​ള്‍​പാ​ത് ഗൈ​ഡു​ക​ളാ​യി ജു​വ​ല്‍ മ​രി​യ ജോ​സ​ഫ്, ഗു​രു പ്ര​ണ​വ്, അ​സി​ന്‍ മ​രി​യ അ​നീ​ഷ്, കോ​മ​ള്‍​പാ​ത് സ്‌​കൗ​ട്ടു​ക​ളാ​യി സാ​വി​യോ, ജോ​യ​ല്‍ നോ​ബി​ള്‍, ജോ​യ​ല്‍ ആ​ന്‍റ​ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up