എസ്എച്ച്ജി ദ്വിദിന ജില്ലാതല ക്യാമ്പില്‍നിന്ന്.
കേണിച്ചിറ: എസ്എച്ച്ജി ദ്വിദിന ജില്ലാതല ക്യാമ്പ് ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടത്തി. 70 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കോഴിക്കോട് അല്‍ ഫറൂഖ് സ്കൂളിലെ വിദ്യാര്‍ഥികളും പങ്കാളികളായി. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പൗളിന് ഉദ്ഘാടനം ചെയ്തു. ആദ്യദിന പരിപാടികള്‍ക്ക് എച്ച്എസ്ജി നാഷണല്‍ ഓര്‍ഗനൈസര്‍ കെ.എസ്. ചൗഹാനും സ്റ്റേറ്റ് ടീം അംഗങ്ങളായ മുഹമ്മദ് സഹല്‍, ജൂലി, ബിന്ദി, ജംഷീന എന്നിവരും നേതൃത്വം നല്കി. രണ്ടാംദിവസം പരിശീലനത്തിനുശേഷം ഇന്‍വസ്റ്റിച്ചര്‍ സെറിമണി നടത്തി.
കെ.എസ്. ചൗഹാന് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി മരിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്കൂള്‍ ഗൈഡസ് കോ ഓര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍ ക്യാമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് സഹല്‍, പിടിഎ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ഹയര്‍ സെക്കന്‍ഡറി കോ ഓര്‍ഡിനേറ്റര്‍ ബെന്നി ഫ്രീമാന്‍ സ്കൗട്ട്സ് മാസ്റ്റര്‍ കെ.ജെ. ബിനോഷ് എന്നിവര്‍ പ്രസംഗിച്ചു. കെ. സഞ്ജു ചടങ്ങ് നിയന്ത്രിച്ചു.
ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദ്രുപദ് ഗൈഡുകളായി തീര്‍ഥ മരിയ, റിയ മേരി മാത്യു, എസ്. ആരാധിക, ദ്രുപദ് സ്കൗട്ടുകളായി എഫ്രേം ജോസഫ്, ഡിവോണ്‍ ജൂഡ് നിഖില്‍, ക്രിസ്റ്റ്യാനോ അഭിലാഷ്, പ്രവേശിക ഗൈഡുകളായി ലിസബത്ത് മരിയ, ലുവാന, റിയോണ ക്ലാര ജോസ്, പ്രവേശിക സ്കൗട്ടുകളായി കാശിനാഥ് സുമേഷ്, അഭിനവ കൃഷ്ണ, ദേവജിത്, കോമള്പാത് ഗൈഡുകളായി ജുവല്‍ മരിയ ജോസഫ്, ഗുരു പ്രണവ്, അസിന് മരിയ അനീഷ്, കോമള്പാത് സ്കൗട്ടുകളായി സാവിയോ, ജോയല്‍ നോബിള്‍, ജോയല്‍ ആന്റണി എന്നിവരെ തെരഞ്ഞെടുത്തു.