പുൽപ്പള്ളി: "ബിയോണ്ട് ദി ബസ്’ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ആടിക്കൊല്ലി ദേവമാതാ എഎൽപി സ്കൂളിൽ ലഹരിക്കെതിരേ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
നാലാം ക്ലാസ് വിദ്യാർഥികളായ സിയ ലക്ഷ്മി, അന്ന മരിയ ബിനോയ്, ആദിത്യ ഷിനോജ്, ഇനിയ എലിസബത്ത്, ജിയന്ന ജോസഫ്, ദേവസൂര്യ ബിനേഷ്, ലിനു നെൽസണ്‍, ഇവാന ജിജോ, എ. കൃത്തിക, എം.എസ്. ദേവനന്ദ എന്നിവർ സ്കൂൾ അങ്കണത്തിൽ നടന്ന അവതരണത്തിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് കെ.വി. ഷൈനിമോൾ, ലഹരിവിരുദ്ധ ക്ലബ് കോ ഓർഡിനേറ്ററും അധ്യാപകനുമായ വി.ടി. ജോസഫ്, മറ്റ് അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.അധ്യാപിക ഫാത്തിമ ഷെറിനാണ് വിദ്യാർഥികളെ ഫ്ളാഷ് മോബ് അഭ്യസിപ്പിച്ചത്.
പുല്‍പ്പള്ളി: ആടിക്കൊല്ലി ദേവമാത എഎല്‍പി സ്കൂളില്‍ ലഹരിവിരുദ്ധ വാര്‍ത്താ കട്ടിംഗുകളുടെ പ്രദര്‍ശനം നടത്തി. ലഹരിക്കെതിരേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കുട്ടികളാണ് കട്ടിംഗുകള്‍ സംഘടിപ്പിച്ചത്. അധ്യാപിക ആല്‍ബി ബേബി മാര്‍ഗനിര്‍ദേശം നല്കി. ഇതോടനുബന്ധിച്ചുനടന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് കെ.വി. ഷൈനിമോള്, ലഹരിവിരുദ്ധ ക്ലബ് കോര്‍ഡിനേറ്ററും അധ്യാപകനുമായ വി.ടി. ജോസഫ്, അമ്പിളി മാത്യു,രാഖി ബേബി എന്നിവര്‍ പ്രസംഗിച്ചു.
സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എയുപി സ്കൂളിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ ബസ്സ്റ്റാന്‍ഡില്‍ ഗാനാലാപനം, നൃത്തം, ഫ്ളാഷ് മോബ് അവതരണം, കവിത ചൊല്ലല്‍, പ്രസംഗം തുടങ്ങിയവ നടത്തി. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ എം. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഷോജി ജോസഫ് അധ്യക്ഷത വഹിച്ചു. പോലീസ് ഉദ്യോഗസ്ഥന് അഖില്‍ സന്ദേശം നല്കി. ലഹരിവിരുദ്ധ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന ടി. പീറ്റര്‍, കെ.എല്‍. ജെന്നി, ഷീബ ഫ്രാന്‍സിസ്, അധ്യാപകരായ ലിബിന്, അമല്‍ ബെന്നി, സിസ്റ്റര്‍ പ്രിയ തോമസ്, പിടിഎ പ്രസിഡന്റ് ആന്റോ, സ്കൂള്‍ ലീഡര്‍ പി.എസ്. ഫൈഹ എന്നിവര്‍ പ്രസംഗിച്ചു.
സുല്‍ത്താന്‍ ബത്തേരി: ലഹരി ഉപയോഗത്തിനെതിരേ വിദ്യാര്‍ഥികളിലും സമൂഹത്തിലും ബോധവത്കരണം ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ ബോധവത്കരണ കൂട്ടായ്മ ടി അലര്‍ട്ടും സംയുക്തമായി മൂലങ്കാവ് ടര്‍ഫില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന് മാനേജര്‍ സജിത് ചന്ദ്രന് ലഹരിവിരുദ്ധ സന്ദേശം നല്കി.
ജോയിന്റ് ആര്‍ടിഒ കെ.ആര്. ജയദേവന് കിക്കോഫ് നിര്‍വഹിച്ചു. പി.പി. ഹൈറുദ്ദീന്‍, ഷബീര്‍ അഹമ്മദ്, മൈക്കിള്‍, ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി ബിനുരാജ്, ഓട്ടോ തൊഴിലാളി യൂണിയന് പ്രതിനിധി ഷാജി എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു.
ടൂര്‍ണമെന്റില്‍ സ്കൂള്‍ വിദ്യാര്‍ഥി വിഭാഗത്തില്‍ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളും സീനിയര്‍ വിഭാഗത്തില്‍ ഹാപ്പി ഡേയ്സ് ടീമൂം ജേതാക്കളായി. എംവിഐ പി. സുനീഷ്, സീനിയര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ ഗവര്‍ണര്‍ പ്രഫ. വര്‍ഗീസ് വൈദ്യന്, പ്രസിഡന്റ് ടി. ശശികുമാര്‍, ഗോപകുമാര്‍, എം.വി. ശരത്ത്, സുജിത്ത്, സുരേഷ് മാത്യു, നസീര്‍ പാലോളിക്കല്‍, ജാഫര്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ പ്രസംഗിച്ചു.
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ "ലഹരിക്കതിരേ യോഗ'എന്ന സന്ദേശവുമായി പ്രത്യേക ബോധവത്കരണം സംഘടിപ്പിച്ചു.
കുട്ടികള്‍ക്ക് യോഗയില്‍ പരിശീലനം നല്കി. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനും യോഗ ശീലമാക്കേണ്ടതിന്റെ ആവശ്യകത ഹെഡ്മാസ്റ്റര് ജോസ് പള്ളത്ത് വിശദീകരിച്ചു. കുട്ടികളുടെ പ്രതിനിധി ഇവാന റോസ് വിനീത് പ്രസംഗിച്ചു. ലഹരിമുക്ത നവകേരളം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്ക് വലുതാണെന്ന് ഇവാന പറഞ്ഞു. അധ്യാപികയും യോഗ ഇന്‍സ്ട്രക്ടറുമായ സ്മിത ജോസ് ക്ലാസിന് നേതൃത്വം നല്കി.
പുല്‍പ്പള്ളി: ലഹരിവിരുദ്ധ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ സംഗീതനാടകശില്പം അവതരിപ്പിച്ചു.
ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. സജി ഇളയിടത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി. ഹെഡ്മാസ്റ്റര് സജിന്‍ ജോസ്, ആല്‍വീന, ബിനോജ്, ലഹരിവിരുദ്ധ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ മെല്‍ബി സി. സാംസണ്, ലിഷ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരേ കയ്യൊപ്പ് ശേഖരണം, കടകളിലും വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കല്‍, വാക്കത്തോണ്‍, മാരത്തണ്‍ എന്നിവയും വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തി.