x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം നടത്തി

വെബ് ഡെസ്ക്
Published: July 25, 2026 01:15 AM IST | Updated: July 25, 2026 01:15 AM IST

ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.

പു​ൽ​പ്പ​ള്ളി: "ബി​യോ​ണ്ട് ദി ​ബ​സ്’ ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ടി​ക്കൊ​ല്ലി ദേ​വ​മാ​താ എ​എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സി​യ ല​ക്ഷ്മി, അ​ന്ന മ​രി​യ ബി​നോ​യ്, ആ​ദി​ത്യ ഷി​നോ​ജ്, ഇ​നി​യ എ​ലി​സ​ബ​ത്ത്, ജി​യ​ന്ന ജോ​സ​ഫ്, ദേ​വ​സൂ​ര്യ ബി​നേ​ഷ്, ലി​നു നെ​ൽ​സ​ണ്‍, ഇ​വാ​ന ജി​ജോ, എ. ​കൃ​ത്തി​ക, എം.​എ​സ്. ദേ​വ​ന​ന്ദ എ​ന്നി​വ​ർ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന അ​വ​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. ഷൈ​നി​മോ​ൾ, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ വി.​ടി. ജോ​സ​ഫ്, മ​റ്റ് അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​അ​ധ്യാ​പി​ക ഫാ​ത്തി​മ ഷെ​റി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഫ്ളാ​ഷ് മോ​ബ് അ​ഭ്യ​സി​പ്പി​ച്ച​ത്.

പു​ല്‍​പ്പ​ള്ളി: ആ​ടി​ക്കൊ​ല്ലി ദേ​വ​മാ​ത എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ വാ​ര്‍​ത്താ ക​ട്ടിം​ഗു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. ല​ഹ​രി​ക്കെ​തി​രേ കു​ട്ടി​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ളാ​ണ് ക​ട്ടിം​ഗു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. അ​ധ്യാ​പി​ക ആ​ല്‍​ബി ബേ​ബി മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. ഷൈ​നി​മോ​ള്‍, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ​ര്‍​ഡി​നേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ വി.​ടി. ജോ​സ​ഫ്, അ​മ്പി​ളി മാ​ത്യു,രാ​ഖി ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​സം​പ്ഷ​ന്‍ എ​യു​പി സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഴ​യ ബ​സ്സ്റ്റാ​ന്‍​ഡി​ല്‍ ഗാ​നാ​ലാ​പ​നം, നൃ​ത്തം, ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​ര​ണം, ക​വി​ത ചൊ​ല്ല​ല്‍, പ്ര​സം​ഗം തു​ട​ങ്ങി​യ​വ ന​ട​ത്തി. എ​ക്‌​സൈ​സ് അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഷോ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഖി​ല്‍ സ​ന്ദേ​ശം ന​ല്‍​കി. ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജ​സ്റ്റി​ന ടി. ​പീ​റ്റ​ര്‍, കെ.​എ​ല്‍. ജെ​ന്നി, ഷീ​ബ ഫ്രാ​ന്‍​സി​സ്, അ​ധ്യാ​പ​ക​രാ​യ ലി​ബി​ന്‍, അ​മ​ല്‍ ബെ​ന്നി, സി​സ്റ്റ​ര്‍ പ്രി​യ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ പി.​എ​സ്. ഫൈ​ഹ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ കൂ​ട്ടാ​യ്മ ടി ​അ​ല​ര്‍​ട്ടും സം​യു​ക്ത​മാ​യി മൂ​ല​ങ്കാ​വ് ട​ര്‍​ഫി​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മു​ക്തി മി​ഷ​ന്‍ മാ​നേ​ജ​ര്‍ സ​ജി​ത് ച​ന്ദ്ര​ന്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.
ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​ആ​ര്‍. ജ​യ​ദേ​വ​ന്‍ കി​ക്കോ​ഫ് നി​ര്‍​വ​ഹി​ച്ചു. പി.​പി. ഹൈ​റു​ദ്ദീ​ന്‍, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, മൈ​ക്കി​ള്‍, ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നു​രാ​ജ്, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​തി​നി​ധി ഷാ​ജി എ​ന്നി​വ​ര്‍ ടീ​മു​ക​ളെ പ​രി​ച​യ​പ്പെ​ട്ടു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​ത്തി​ല്‍ സ​ര്‍​വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹാ​പ്പി ഡേ​യ്‌​സ് ടീ​മൂം ജേ​താ​ക്ക​ളാ​യി. എം​വി​ഐ പി. ​സു​നീ​ഷ്, സീ​നി​യ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ പ്ര​ഫ. വ​ര്‍​ഗീ​സ് വൈ​ദ്യ​ന്‍, പ്ര​സി​ഡ​ന്‍റ് ടി. ​ശ​ശി​കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, എം.​വി. ശ​ര​ത്ത്, സു​ജി​ത്ത്, സു​രേ​ഷ് മാ​ത്യു, ന​സീ​ര്‍ പാ​ലോ​ളി​ക്ക​ല്‍, ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ശ്രേ​യ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ല്‍ പ്ര​സം​ഗി​ച്ചു.

ക​ല്ലോ​ടി: സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ "ല​ഹ​രി​ക്ക​തി​രേ യോ​ഗ'​എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​ക​ള്‍​ക്ക് യോ​ഗ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ര്‍​ത്തു​ന്ന​തി​നും യോ​ഗ ശീ​ല​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് പ​ള്ള​ത്ത് വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ഇ​വാ​ന റോ​സ് വി​നീ​ത് പ്ര​സം​ഗി​ച്ചു. ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് ഇ​വാ​ന പ​റ​ഞ്ഞു. അ​ധ്യാ​പി​ക​യും യോ​ഗ ഇ​ന്‍​സ്ട്ര​ക്ട​റു​മാ​യ സ്മി​ത ജോ​സ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

പു​ല്‍​പ്പ​ള്ളി: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഗീ​ത​നാ​ട​ക​ശി​ല്‍​പം അ​വ​ത​രി​പ്പി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ജി ഇ​ള​യി​ട​ത്ത് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി​ന്‍ ജോ​സ്, ആ​ല്‍​വീ​ന, ബി​നോ​ജ്, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മെ​ല്‍​ബി സി. ​സാം​സ​ണ്‍, ലി​ഷ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​ഹ​രി​ക്കെ​തി​രേ ക​യ്യൊ​പ്പ് ശേ​ഖ​ര​ണം, ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും സ്റ്റി​ക്ക​ര്‍ പ​തി​ക്ക​ല്‍, വാ​ക്ക​ത്തോ​ണ്‍, മാ​ര​ത്ത​ണ്‍ എ​ന്നി​വ​യും വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews campaign.

Recent News

Corehub Up