പമ്പ സാഹിത്യോത്സവം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
ആറന്മുള: കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്. ദക്ഷിണേന്ത്യയിലെ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവര്‍ത്തകരെയും കലാകാരന്മാരെയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്ന 14ാം പന്പ സാഹിത്യോത്സവം ഉദ്ഘാടനം ആറാട്ടുപുഴ ഡി. ചാര്‍ളി പമ്പ റെമിനിസന്‍സില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കലയും സംഗീതവും വായനയും എഴുത്തും ഇല്ലാത്ത ലോകം ചിന്തിക്കാന്‍ കഴിയാത്തതാണ്. സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും തലമുറകളിലേക്ക് പകര്‍ന്നു നല്കുന്നതില് എഴുത്തുകാരുടെയും കലാകാരന്മാരുടെയും പങ്ക് വലുതാണ്. എല്ലാവരും തങ്ങളിലേയ്ക്ക് ഒതുങ്ങുന്ന കാലമാണിത്. മനുഷ്യന് സാമൂഹിക ജീവിയാണ് എന്നുള്ള യാഥാര്‍ഥ്യം വിസ്മരിക്കുന്നു.
മനുഷ്യന്റെ പരിണാമ വഴികളിലെല്ലാം കൂട്ടായ്മകള്‍ ഉണ്ടായിട്ടുണ്ട്. പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മനുഷ്യസമൂഹം കരകയറിയത് ഇതിലൂടെയാണ്. ഇങ്ങനെയുളള കൂട്ടായ്മയില്‍ നിന്നാണ് കലയും സാഹിത്യവും ഉണ്ടായത്. പമ്പയുടെ തീരത്ത് എല്ലാ കാലവും നിലനില്കുന്ന വലിയ സാംസ്കാരിക ഉത്സവമായി ഈ വേദി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പാരോ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ) അധ്യക്ഷയായി. മന്ത്രി പി. സി. വിഷ്ണുനാഥ് , കവികളായ അന്‍വര്‍ അലി, കെ രാജഗോപാൽ, സംഗീത സംവിധായകന് മണക്കാല ഗോപാലകൃഷ്ണൻ, പ്രോഗ്രാം ഡയറക്ടര്‍ കനക ഹാ മ വിഷ്ണുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews