x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈ​വ​റ്റ് ബ​സ് ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ നാ​ളെ

വെബ് ഡെസ്ക്
Published: July 26, 2026 12:58 AM IST | Updated: July 26, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഫെ​ഡ​റേ​ഷ​ൻ നാ​ളെ കോ​ത​മം​ഗ​ല​ത്ത് ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 10ന് ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ണ്യ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ബ​സു​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു പാ​ക്കേ​ജ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​ക്കാ​രി​ന് കി​ലോ​മീ​റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട​ക​യ്ക്ക് ന​ൽ​കാ​ൻ ബ​സ് ഉ​ട​മ​ക​ൾ ത​യ്യാ​റാ​ണ്. മൂ​ന്നാ​റി​നും എ​റ​ണാ​കു​ള​ത്തേ​ക്കും കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ ഓ​ടു​ന്ന​ത് മൂ​ലം പെ​രു​മ്പാ​വൂ​ർ - അ​ടി​മാ​ലി റൂ​ട്ടു​ക​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കു​മ​ളി-ക​ട്ട​പ്പ​ന റൂ​ട്ടി​ൽ ഏ​ക​ദേ​ശം 40-ഓ​ളം പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളു​ണ്ട്. തേ​ക്ക​ടി​യി​ലേ​ക്ക് ധാ​രാ​ളം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും പ്രി​യ​ദ​ർ​ശി​നി​യാ​ണ്. അ​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Private Bus

Recent News

Corehub Up