പ്രതീകാത്മക ചിത്രം
കുമരകം: കോഴികളെ അകത്താക്കാൻ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴിക്കൂട്ടിൽ രക്ഷപെടാനാകാതെ അകപ്പെട്ടു. രണ്ട് കോഴികളെ അകത്താക്കിയ പെരുമ്പാമ്പിനെ പിന്നീട് സർപ്പ വാളണ്ടിയർമാരെത്തി പിടികൂടി കൊണ്ടുപോയി.
കുമരകം നാലാം വാർഡിൽ കട്ടക്കയത്തിൽ ജസ്റ്റിൻ ജോണിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പാണ് ഇന്നലെ വനം വകുപ്പിന്റെ കസ്റ്റഡിയിലായത് . ഇന്നലെ രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കോഴിക്കുട്ടിൽ കണ്ടെത്തിയത്. തുടർന്ന് വാർഡ് മെംബർ സലീമ ശിവാത്മജനെത്തി പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
Tags : NattuVishasham DistrictNews python