x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​വാ​സി സം​ഗ​മം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 26, 2026 01:04 AM IST | Updated: July 26, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത​യി​ല്‍ നി​ന്ന് ജോ​ലി​ക്കും പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ അ​നു​സ്മ​രി​ക്കാ​നും മാ​തൃ​രൂ​പ​ത​യു​മാ​യി ബ​ന്ധം നി​ല​നി​ര്‍​ത്താ​നും കോ​ത​മം​ഗ​ലം രൂ​പ​ത ത​ല​ത്തി​ല്‍ ഇ​ന്ന് പ്ര​വാ​സി സം​ഗ​മം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ല്‍ നി​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ പ്ര​ശ​സ്ത നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ക്കാ​നും പ്ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും അ​വ​ര്‍​ക്കു വേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളൊ​രു​ക്കാ​നു​മാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രൂ​പ​ത നേ​തൃ​ത്വം മു​ഴു​വ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ല്‍ രൂ​പ​ത​യി​ലെ എ​ല്ലാ പ്ര​വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വാ​സി അ​പ്പൊ​സ്ത​ലേ​റ്റ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Expatriate

Recent News

Corehub Up