നവീകരിച്ച കോട്ടയം സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്ക് മെയിൻ ബ്രാഞ്ച്
കോട്ടയം: നവീകരിച്ച കോട്ടയത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് മെയിൻ ബ്രാഞ്ചിന്റെയും എടിഎം, സിആർഎം എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കും. 57 വർഷമായി സെൻട്രൽ ജംഗ്ഷനിലെ കാത്തലിക് സെന്ററിലാണ് മെയിൻ ബ്രാഞ്ച് പ്രവർത്തിച്ചുവരുന്നത്.
കാത്തലിക് സെന്ററിന്റെ ഒന്നാം നിലയിലാണ് നവീകരിച്ച ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നത്. ബ്രാഞ്ചിന്റെ ഉദ്ഘാടനം രാവിലെ 9.30നു കളക്്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.
വെഞ്ചരിപ്പും പുനർസമർപ്പണവും കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. എടിഎം സിആർഎം എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.പി. സന്തോഷ്കുമാർ നിർവഹിക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് ഇവിപി ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി. ആന്റോ ജോർജ്, റീജണൽ ഹെഡ് റാണി സഖറിയാസ,് ക്ലസ്റ്റർ ഹെഡ് എം. പ്രമോദ്്, ബ്രാഞ്ച് ഹെഡ് കെ.എസ്. അനീഷ് തുടങ്ങിയവർ പങ്കെടുക്കും.
Tags : NattuVishasham DistrictNews