x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുമൂടി നാ​ഗ​മ്പ​ടം മേ​ൽ​പ്പാ​ലം കണ്ടില്ലെന്ന് നടിച്ച് അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: July 26, 2026 12:58 AM IST | Updated: July 26, 2026 12:58 AM IST

എം​​സി​​ റോ​​ഡി​​ലേ​​ക്കു​​ള്ള മേ​​ൽ​​പാ​​ലം കാ​​ടു​​ക​​യ​​റി​​യ നി​​ല​​യി​​ൽ


കോ​​ട്ട​​യം: നു​​റൂ​​ക​​ണ​​ക്കി​​നു യാ​​ത്ര​​ക്കാ​​ർ ദി​​വ​​സ​​വും സ​​ഞ്ച​​രി​​ക്കു​​ന്ന നാ​​ഗ​​മ്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ കാ​​ടു​​ക​​ൾ വെ​​ട്ടി​​ത്തെളിക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു. മേ​​ൽ​​പാ​​ല​​ത്തി​​നു സ​​മീ​​പം കാ​​ടു​​പി​​ടി​​ച്ചു കി​​ട​​ക്കു​​ന്ന​​തി​​നു പു​​റ​​മെ രാ​​പ​​ക​​ൽ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ മേ​​ൽ​​പാ​​ല​​ത്തി​​ൽ തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ശ​​ല്യ​​വും രൂ​​ക്ഷ​​മാ​​ണ്.

സ​​ന്ധ്യ ക​​ഴി​​ഞ്ഞാ​​ൽ ല​​ഹ​​രി മാ​​ഫി​​യ സം​​ഘ​​ങ്ങ​​ളും സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​രും ത​​മ്പ​​ടി​​ക്കു​​ന്ന​​തും മേ​​ൽ​​പാ​​ല​​ത്തി​​ലാ​​ണ്. പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ യാ​​ച​​ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രും മേ​​ൽ​​പാ​​ല​​ത്തി​​ലാ​​ണ് ക​​ഴി​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ ഇ​​തു വ​​ഴി സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്ത് കാ​​ട് മൂ​​ടി​​യ​​തോ​​ടെ ഇ​​ഴ​​ജ​​ന്തു​​ക്ക​​ളെ ഭ​​യ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​ർ സ​​ഞ്ചാ​​രി​​ക്കു​​ന്ന​​ത്. കാ​​ട് മൂ​​ടി​​ക്കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ പ​​ല​​പ്പോ​​ഴും ഇ​​വി​​ട​​ങ്ങ​​ളി​​ൽ ഇ​​ഴ​​ജ​​ന്തു​​ക്ക​​ളെ​​യും കീ​​രി​​ക​​ളെ​​യും കാ​​ണാ​​റു​​ണ്ട്.

മേ​​ൽ​​പാ​​ല​​ത്തി​​ലു​​ടെ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്കും നാ​​ഗ​​മ്പ​​ടം ബ​​സ് സ​​റ്റാ​​ൻ​​ഡി​​ലേ​​ക്കും തി​​രി​​കെ എം​​സി റോ​​ഡി​​ലേ​​ക്കു​​മാ​​ണ് യാ​​ത്ര​​ക്കാ​​ർ കൂ​​ടു​​ത​​ലാ​​യി സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്.
സ​​മീ​​പ​​ത്തെ ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്കു പോ​​കു​​ന്ന നി​​ര​​വ​​ധി തീ​​ർ​​ഥാ​​ട​​ക​​രും പാ​​ല​​ത്തി​​ലു​​ടെ സ​​ഞ്ച​​രി​​ക്കാ​​റു​​ണ്ട്.​​നേ​​രം പു​​ല​​രു​​മ്പോ​​ൾ മു​​ത​​ൽ രാ​​ത്രി വ​​രെ തി​​ര​​ക്കേ​​റി​​യ മേ​​ൽ​​പാ​​ല​​മാ​​ണി​​ത്. യാ​​ത്ര​​ക്കാ​​രു​​ടെ തി​​ര​​ക്കി​​ന​​നു​​സ​​രി​​ച്ച് ഇ​​വി​​ടെ യാ​​ത്രാ സു​​ര​​ക്ഷി​​ത​​ത്വം ഒ​​രു​​ക്കാ​​ൻ റെ​​യി​​ൽ​​വേ​​യോ ന​​ഗ​​ര​​സ​​ഭ​​യോ ത​​യാ​​റാ​​കു​​ന്നി​​ല്ല.

നാ​​ഗ​​മ്പ​​ടം പ​​ഴ​​യ പാ​​ല​​ത്തി​​ന്റെ അ​​പ്രോ​​ച്ച് റോ​​ഡി​​ൽ നി​​ന്നാ​​ണ് മേ​​ൽ​​പ്പാ​​ല​​ത്തി​​ന്റെ തു​​ട​​ക്കം. ഈ ​​പ്ര​​ദേ​​ശ​​മാ​​കെ കാ​​ടു​​മൂ​​ടി കി​​ട​​ക്കു​​ക​​യാ​​ണ്. പാ​​ലം മ​​റു​​ക​​ര​​യെ​​ത്തു​​മ്പോ​​ൾ നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാന്‍റിനോ​​ടു ചേ​​ർ​​ന്ന ഭാ​​ഗ​​ത്തും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​ണ്.പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് പ​​ല​​രും മ​​ല മൂ​​ത്ര വി​​സ​​ർ​​ജ​​നം ന​​ട​​ത്തു​​ന്ന​​തും. ഇ​​തു കൂ​​ടി ആ​​കു​​ന്ന​​തോ​​ടെ കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​രു​​ടെ ദു​​രി​​തം വ​​ർ​​ധി​​ക്കും. മൂ​​ക്കു​​പൊ​​ത്താ​​തെ ഇ​​തു​​വ​​ഴി ക​​ട​​ന്നു​​പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

സ​​ന്ധ്യ ക​​ഴി​​ഞ്ഞാ​​ൽ മേ​​ൽ​​പാ​​ല​​വും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളും ല​​ഹ​​രി മാ​​ഫി​​യാ​​യ​​യും സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ സം​​ഘ​​ങ്ങ​​ളും കൈ​​യ്യ​​ട​​ക്കും. ബ​​സ് സ്റ്റാ​​ൻ​​ഡി​​ലും ഗു​​ഡ്ഷെ​​ഡ് റോ​​ഡി​​ലു​​മെ​​ല്ലാം പോ​​ലീ​​സി​​ന്റെ പ​​ട്രോ​​ളിം​​ഗ് ഉ​​ണ്ടെ​​ങ്കി​​ലും മേ​​ൽ​​പാ​​ല​​ത്തി​​ലേ​​ക്കു പോ​​ലീ​​സ് ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല. ഇ​​താ​​ണ് ല​​ഹ​​രി സം​​ഘ​​ങ്ങ​​ൾ മേ​​ൽ​​പാ​​ല​​ത്തി​​ൽ ത​​മ്പ​​ടി​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്ന് കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ പ​​റ​​യു​​ന്നു. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ഇ​​വി​​ടം പ​​ര​​സ്യ മ​​ദ്യ​​പാ​​ന​​ത്തി​​നു വേ​​ദി​​യാ​​ക്കു​​ന്നു​​ണ്ട്.

മേ​​ൽ​​പ്പാ​​ല​​ത്തി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ​​ളി​​ലും തെ​​രു​​വു നാ​​യ ശ​​ല്യ​​വും രൂ​​ക്ഷ​​മാ​​ണ്. ധൃ​​തി​​യി​​ൽ ഇ​​തു​​വ​​ഴി ക​​ട​​ന്നു​​പോ​​കു​​ന്ന​​വ​​ർ നാ​​യ​​ക​​ളെ ച​​വി​​ട്ടു​​ന്ന​​തും യാ​​ത്ര​​ക്കാ​​രെ ഇ​​വ ക​​ടി​​ക്കാ​​ൻ ഓ​​ട​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്. നാ​​യ​​ക​​ൾ​​ക്ക് പ​​ല​​രും ഇ​​വി​​ടെ എ​​ത്തി​​ച്ചു ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​താ​​ണ് എ​​ണ്ണം വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. കാ​​ടു വെ​​ട്ടി​​ത്തെ​​ളി​​യ്ക്കാ​​ൻ അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പോ​​ലീ​​സ് ഇ​​ട​​പെ​​ട്ടു ല​​ഹ​​രി സം​​ഘ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ന​​ട​​യാ​​ത്ര​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : NattuVishasham DistrictNews

Recent News

Corehub Up