പൈനാപ്പിൾ മാർക്കറ്റിൽ നടത്തിയ ലഹരിവിരുദ്ധ പ്രതിജ്ഞ.
വാഴക്കുളം: തൂഫാൻ ലഹരിവിരുദ്ധ കാമ്പയിന് ഐക്യദാർഢ്യവുമായി ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസ് വർഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൈനാപ്പിൾ മേഖലയിലെ വ്യാപാരികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മാത്യു, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഷെയർ കാന്പയിനും ഇതോടനുബന്ധിച്ച് നടത്തി.