ഫാ. കുര്യാക്കോസ് വര്‍ഗീസ്
കോട്ടയം: സ്രോതസിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എയ്ഞ്ചല്‍ ബാവ സ്മാരക പുരസ്കാരത്തിന് ഫാ. കുര്യാക്കോസ് വര്‍ഗീസ് അര്‍ഹനായി.
ഓര്‍ത്തഡോക്സ് സഭയിലെ വൈദികനും ആനിക്കാട് മാര്‍ അന്തോണിയോസ് ദയറ മാനേജറുമാണ് ഫാ. കുര്യാക്കോസ് വര്‍ഗീസ് . ആത്മീയ സാമൂഹിക മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവയവദാനത്തിലൂടെ പൊതുസമൂഹത്തിന് മാതൃകയായതും പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഗായകന് കെ.ജി. മര്ക്കോസിന് വൃക്ക ദാനം ചെയ്തു മാതൃകയായ വ്യക്തിയാണ് ഫാ. കുര്യാക്കോസ്.വിയ്യൂര്‍ കുറിച്ചിക്കര വെള്ളറയില്‍ വി.കെ. വര്‍ഗീസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. നാളെ കോട്ടയം പാമ്പാടി ദയറയില്‍ നടക്കുന്ന സ്രോതസ് കുടുംബ സംഗമത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.
Tags : NattuVishasham DistrictNews