പൊതു സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. - ദീപിക
,ട്ടയം: സാമൂഹ്യ പരിഷ്കരണത്തിന് തുടക്കം കുറിച്ച് രാജ്യത്തിന്റെ യശസുയർത്തി ജനജീവിതം വർണാഭമാക്കിയ സിഎംഎസ് മിഷനറിമാരുടെയും സിഎസ്ഐ മധ്യകേരള മഹായിടവകയുടെയും സംഭാവനകൾ മറക്കാൻ സാധിക്കാത്തതാണന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
148-ാമത് സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമാണന്നും ബിഷപ് പറഞ്ഞു.
മന്ത്രി മോൻസ് ജോസഫ് മഹായിടവക ദിന സന്ദേശം നൽകി. ഡോ.മാത്യു കുഴൽ നാടൻ എംഎൽഎ , മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ , ഡോ.ബാബു കെ. വറുഗീസ് , മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ.പോൾ , അത്മായ സെക്രട്ടറി സ്റ്റീഫൻ ജെ.ഡാനിയേൽ , ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, രജിസ്ട്രാർ ഷീബാ തരകൻ, ഡോ.ജസി സാറാ കോശി,ചാണ്ടി ഏബ്രഹാം, റവ.രാജു ജേക്കബ് , മോസസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.
Tags :