x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ ​നാ​ര്‍​ക്കോ ഹ​ണ്ട് ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും 28ന് ​പാ​യി​പ്പാ​ട്ട്

വെബ് ഡെസ്ക്
Published: July 26, 2026 12:31 AM IST | Updated: July 26, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ ​നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും 28ന് ​രാ​വി​ലെ 10.30ന് ​പാ​യി​പ്പാ​ട്ട് ന​ട​ക്കും. പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​നു ജോ​ബ് എം​എ​ല്‍​എ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു, ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.പാ​യി​പ്പാ​ട് കൊ​ച്ചു​പ​ള്ളി ജം​ഗ്ഷ​നി​ല്‍​നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി സു​ന്ദ​രി​പ്പ​ടി ജം​ഗ്ഷ​നി​ല്‍ എ​ത്തു​മ്പോ​ള്‍ തു​റ​ന്ന ജീ​പ്പി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കു​ചേ​രും. പാ​യി​പ്പാ​ട് ടൗ​ണ്‍​ചു​റ്റി റാ​ലി ന​ക്ഷ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​നു ജോ​ബ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​സാ​ബു മാ​ത്യു ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും.

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കും. തി​രു​വ​ല്ല എം​എ​ല്‍​എ വ​ര്‍​ഗീ​സ് മാ​മ്മ​ൻ, ഏ​റ്റു​മാ​നൂ​ര്‍ എം​എ​ല്‍​എ നാ​ട്ട​കം സു​രേ​ഷ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​നി​ലാ​കു​മാ​രി, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ട്ടി മു​ല്ല​ശേ​രി, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സു​നി​മോ​ള്‍ ചാ​ക്കോ, പാ​യി​പ്പാ​ട് മു​സ്‌​ലിം ജ​മാ​അ​ത്ത് ഇ​മാം സി​റാ​ജു​ദി​ന്‍ അ​ല്‍​കാ​സിം, എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ്‌​കു​മാ​ര്‍, എ​സ്എ​ന്‍​ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്.​അ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up