ഉന്നതിയിൽ ജില്ലാ കളക്ടർ എ. നിസാമുദീൻ എത്തിയപ്പോൾ
പത്തനംതിട്ട: സെൻസസ് 2027 ന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ എ. നിസാമുദീൻ അരുവാപ്പുലം വില്ലേജിലെ കാട്ടാത്തിപ്പാറ ഉന്നതി സന്ദർശിച്ചു. പ്രദേശത്തെ എല്ലാ വീടുകളിലും സെൻസസ് വിവരശേഖരണം പൂർത്തിയായി. ഉന്നതിയിലെ എന്യൂമറേഷൻ നടത്തിയ വീടുകളിൽ കളക്ടർ സന്ദർശനം നടത്തി പ്രദേശവാസികളുമായി സംവദിച്ചു. കോന്നി തഹസിൽദാർ ഷൈനി. പി. വർഗീസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഇന്ദു. എം. ദാസ്, സുനു സാമൂവൽ, കാട്ടാത്തിപ്പാറയുടെ സെൻസസ് എന്യൂമറേറ്ററായ ഷിജി ചന്ദ്രൻ, സൂപ്പർവൈസറായ ശ്രീകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Tags : NattuVishasham DistrictNews